×

കോഴിക്കോട് തെരുവുനായയുടെ ആക്രമണം; മൂന്നരവയസ്സുകാരന്‍റെ മുഖത്ത് ​കടിയേറ്റു

google news
dog
കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെആക്രമണത്തില്‍ മൂന്നര വയസുകാരന് ഗുരുതരപരിക്ക്. അതിഥി തൊഴിലാളിയുടെ മകന്റെ മുഖത്താണ് തെരുവുനായ കടിച്ചത്. 

ക്വാർട്ടേഴ്സിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിന് നായയുടെ കടിയേറ്റത്. കുഞ്ഞിന്റെ മുഖത്തും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. കുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. 

ആക്രമിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. 

 

 

Read more....