×

സ്കൂൾ വാർഷിക ആഘോഷത്തിനിടെ പ്രിൻസിപ്പാൾ കുഴഞ്ഞ് വീണു മരിച്ചു

google news
https://anweshanam.com/local-news/kozhikode/during-the-school-anniversary-celebration-principal-died/cid13552620.htm

കോഴിക്കോട്: സ്കൂൾ വാർഷികാഘോഷത്തിനിടയിൽ പ്രിൻസിപ്പാൾ കുഴഞ്ഞ് വീണു മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ മലപ്പുറം വെസ്റ്റ് കോഡൂർ വരിക്കോട് ആനക്കായി എ.കെ ഹാരിസാണ് മരിച്ചത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

ഫറോക്ക് ഇർശാദിയ കോളജ്, രാമനാട്ടുകര നെസ്റ്റ് പബ്ലിക് സ്കൂൾ, മലപ്പുറം മാസ് കോളജ് എന്നിവയുടെ പ്രിൻസിപ്പലും മഞ്ചേരി മുബാറക് ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായിരുന്നു. എസ്ഐ.ഒ സംസ്ഥാന സെക്രട്ടറി, മലപ്പുറം ജില്ല പ്രസിഡൻ്റ്, സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ് സംസ്ഥാന പ്രതിനിധി സഭാംഗം, മലപ്പുറം ജില്ല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

പിതാവ്: പരേതനായ ഹൈദ്രസ്. മാതാവ്: ആസ്യാബി കൊടിയാടൻ. ഭാര്യ: സി.എച്ച് ലുബൈബ. മക്കൾ: അജ്‌വദ് ഹനാനി, അമാന ഫിദ, ഹനീന നദ, ഹംന ഹിദായ. സഹോദരൻ: എ.കെ അലവി (ഉജാല വാച്ച് വർക്സ്, മലപ്പുറം). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് കോഡൂർ വരിക്കോട് ജുമാമസ്ജിദിൽ.

 

 

Read more :

1. 4 ലക്ഷത്തിലധികം ഇലക്ട്രിക് ത്രീ-വീലറുകളുടെ വില്പനയുമായി മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് ഇന്ത്യയില്‍ ഒന്നാമത്

പുതിയ കിയ സെൽറ്റോസിൻ്റെ ബുക്കിംഗുകൾ ഒരു ലക്ഷം കടന്നു.

. കാര്‍ ഹോസ്റ്റിങ് രംഗത്തെ പുനര്‍നിര്‍വചിക്കാന്‍ കാര്‍സ്24-സൂം കാര്‍ സഹകരണം

രാജ്യത്ത് വൈദ്യുതവാഹനങ്ങളുടെ വില്പനയിൽ 49.25 ശതമാനം വര്‍ധനവ്

നിരത്തുകളിൽ ചീറിപ്പായാൻ പുത്തൻ EV9 ഉടനെത്തുമെന്ന് കിയ