കോഴിക്കോട് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

google news
കോഴിക്കോട് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
 

കോഴിക്കോട്: പാലാഴി കണ്ണംചിന്നം മാമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ കുട്ടി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകൻ ആദിൽ (12) ആണ് മരിച്ചത്. പാലാഴി ഗവൺമെന്റ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. 

enlite ias final advt
ഇന്ന് രാവിലെ 10 മണിക്ക് ശേഷം പയ്യാടമീത്തൽ മാമ്പുഴ പാലത്തിന് സമീപമാണ് ആദിലിനെ കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ അടിയൊഴുക്കിൽ പെടുകയായിരുന്നുവെന്നാണ് വിവരം. 

ഫയർഫോഴ്സ് എത്തി കുട്ടിയെ പുഴയിൽ നിന്നെടുത്ത് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം