കോഴിക്കോട് കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തിയവർ ജാ​ഗ്രതൈ; സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു

google news
kappad beach

കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധ. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന് കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ചതാണ് കുതിരയെ.

കുതിരയിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതോടെ ഡോക്ടർമാർ കുതിരയെ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് പരിശോധനക്ക് ശേഷം ഡോക്ടർമാർ പറഞ്ഞത്. നിലവിൽ കുതിര അവശനിലയിലാണ്. 

also read.. ബൈക്ക് മോഷ്ടിച്ച് നമ്പറില്‍ കൃത്രിമം കാണിച്ച് കറങ്ങി നടന്നു; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

ആഹാരവും കഴിക്കുന്നില്ല. നിൽക്കാനോ എഴുന്നേൽക്കാനോ സാധിക്കാത്ത സാഹചര്യമാണുള്ളത്. അതേസമയം,  കുതിരപ്പുറത്ത് സവാരി നടത്തിയവർ മുൻകരുതലെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 

enlite ias final advt

കുതിര സവാരി ചെയ്തിട്ടുള്ളവർ ആരോഗം കേന്ദ്രത്തിലെത്തി പ്രതിരോധ മാർഗം സ്വീകരിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം