പത്തനംതിട്ട : മൊബൈൽ ഫോൺ മോഷ്ടാവ് തൃശൂർ കൊരട്ടിയിൽനിന്ന് അറസ്റ്റിലായി. റാന്നി തെക്കേപ്പുറം ലക്ഷംവീട് കോളനി വിളയിൽ വീട്ടിൽ രാജേഷ് കുമാറിനെയാണ് (34) ഇന്നലെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കൊച്ചി ഇടപ്പള്ളി ടോൾ ജംക്‌ഷനിലെ സ്ഥാപനത്തിൽനിന്ന് 25 ലക്ഷം രൂപ വിലവരുന്ന 46 മൊബൈൽ ഫോണുകൾ കവർന്നെന്നു വ്യക്തമായി.
Read More:കമിതാക്കളെ വെടിവെച്ച് കൊന്ന് പെൺകുട്ടിയുടെ കുടുംബം; മൃതദേഹം മുതലകളുള്ള നദിയിൽ തള്ളി
13ന് പുലർച്ചെ പഴവങ്ങാടി കരികുളം മോതിരവയലിലുള്ള വീടിന്റെ ഓടിളക്കി അകത്തുകടന്ന് മുറിക്കുള്ളിൽനിന്നു മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് റാന്നി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. സ്ഥലത്ത് നിന്ന് കിട്ടിയ വിരലടയാളങ്ങൾ, കളമശേരി, പാലാ പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെടുത്ത രാജേഷിന്റെ വിരലടയാളങ്ങളുമായി ചേർന്നതാണ് പ്രതിയിലേക്ക് വേഗം എത്താൻ സഹായകമായത്. ഇയാൾ കൊരട്ടിയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് അവിടെയെത്തി പിടികൂടുകയായിരുന്നു.
ഇടപ്പള്ളിയിൽ പരസ്യബോർഡിന്റെ ജോലികൾ ചെയ്യുന്ന രാജേഷ്, രണ്ടുമാസം മുൻപ് മോഷണം നടന്ന കടയിൽ ജോലിക്ക് എത്തിയിരുന്നു. സംഭവ ദിവസം ബൈക്കിലെത്തിയ പ്രതി, കടയുടെ സമീപത്തുള്ള മരത്തിലൂടെ കയറി മുകളിലെത്തി വാതിലിന്റെ വിജാഗിരി അറുത്തുമാറ്റി അകത്തുകടന്ന് മൊബൈൽ ഫോണുകൾ കവരുകയായിരുന്നു. സിസിടിവിയിൽ പതിയാതിരിക്കാൻ ഹെൽമെറ്റ് വച്ചായിരുന്നു മോഷണം. പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം