ഹരിപ്പാട്: മോഷണക്കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യപിച്ച പ്രതി 13 വർഷത്തിനുശേഷം അറസ്റ്റിൽ. നിരണം മുണ്ടനാരിയിൽ വീട്ടിൽ അജേഷ് ആണ് പിടിയിലായത്.
2010-ൽ ആണ് കേസിനാസ്പദമായ സംഭവം. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിനു ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയിരുന്നു.
ഹരിപ്പാട് എസ്എച്ച്ഒ ശ്യംകുമാർ നിർദേശാനുസരണം ഇയാളെ പുളിക്കീഴ് പൊലീസിന്റെ സഹായത്തോടെ സിപിഒമാരായ കിഷോർ, രതീഷ് ബാബു എന്നിവർ ചേർന്ന് പുളിക്കീഴ് ഭാഗത്തു നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം