അഗളി: ജീവനക്കാർ ഓഫിസിൽ ഇല്ലാത്തത് കൊണ്ട് അട്ടപ്പാടിയിലെ വില്ലേജ് ഓഫിസുകളുടെ പ്രവർത്തനം നിശ്ചലമായി. ഇതോടെ വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിലെത്തുന്നവർ മണിക്കൂറുകൾ കാത്തുനിന്ന് നിരാശരായി മടങ്ങുകയാണ്. ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയതും പുതുതായി ജീവനക്കാർ എത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. എന്നാൽ നിലവിലുള്ള ജീവനക്കാർ പോലും ജോലിക്ക് കൃത്യസമയത്ത് എത്താത്തതുമൂലം ഓഫിസുകളിൽ ഒഴിഞ്ഞുകിടക്കുന്ന കസേരകൾ കണ്ട് മടങ്ങേണ്ട അവസ്ഥയാണുള്ളതെന്ന് ജനങ്ങൾ പരാതിപ്പെടുന്നു.
Read More: ഐസ്ലൻഡിൽ അഗ്നിപർവ്വതസ്ഫോടനം
തിങ്കളാഴ്ച രാവിലെ അഗളി വില്ലേജ് ഓഫിസിൽ ഭൂനികുതി അടക്കുവാനെത്തിയവർക്ക് ജീവനക്കാരില്ലാത്തതിനാൽ മടങ്ങേണ്ടി വന്നു. കോട്ടത്തറ, പുതൂർ, പാടവയൽ വില്ലേജുകളിലും സ്ഥിതിയിൽ മാറ്റമില്ല. കോട്ടത്തറ വില്ലേജിൽ നിലവിൽ നികുതി സ്വീകരിക്കുന്നത് നിർത്തിയിരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ഇവിടെ ഭൂനികുതി അടക്കുന്നതിന് ആഴ്ചകളായി സാധിക്കുന്നില്ല. പുതിയ തണ്ടപ്പേർ ചേർത്ത ശേഷം ഭൂനികുതി വാങ്ങിയാൽ മതിയെന്ന് മേലുദ്യോഗസ്ഥരുടെ നിർദേശമുണ്ടെന്നും അതിനാലാണ് നികുതി ഒടുക്കാൻ സാധിക്കാത്തതെന്നും വില്ലേജ് ജീവനക്കാർ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം