ലക്ഷദ്വീപിലെ ഫിഷെറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം

island

കവരത്തി: ലക്ഷദ്വീപിലെ ഫിഷെറീസ് ഉദ്യോഗസ്ഥർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. 39  ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റി ഉത്തരവിറക്കിയത്. ഫിഷെറീസ് മേഖലയിലെ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനാണ് സ്ഥലംമാറ്റം എന്നതാണ് വിശദീകരണം. ഇതിനിടെ ലക്ഷദ്വീപ് സന്ദർശിക്കാൻ എ ഐ സി സി സംഘത്തിന് അഡിമിനിസ്ട്രേറ്റർ അനുമതിയും നിഷേധിച്ചു.

ഫിഷെറീസിലെ കൂട്ട സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. ഫിഷെറീസ് വകുപ്പ് സെക്രെട്ടറിയാണ് ഉത്തരവ് ഇറക്കിയത്. എത്രയും പെട്ടെന്ന് നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത് ജോലിക്ക് പ്രവേശിക്കണമെന്നും ഉത്തരവിൽ പറയുന്നു.

പകരം ഉദ്യോഗസ്ഥർ വരാൻ കാത്ത്  നില്കാതെ എത്രയും പെട്ടെന്ന് സ്ഥലമാറ്റം ലഭിച്ചവർക്ക് വിടുതൽ നൽകണമെന്നും നിർദേശമുണ്ട്. ലക്ഷദ്വീപ് അഡിമിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് എതിരെ പ്രതിഷേധം ശക്തമാകുന്നതിന് ഇടയിലാണ് ഫിഷെറീസ് ഡിപ്പാർട്മെന്റിലെ സ്ഥലമാറ്റം.