×

സിസ്റ്റർ മേഴ്സി ജോസ് എസ്.എച്ചിന്‍റെ സംസ്കാരം വെള്ളിയാഴ്ച കുളത്തുവയലില്‍

google news
download (52)

ബര്‍ലിന്‍ ∙ ജർമനിയിലെ ബാഡ്ക്രൊയ്സനാവില്‍ കഴിഞ്ഞ ദിവസം അന്തരിച്ച സിസ്റ്റർ മേഴ്സി ജോസ് എസ്.എച്ചിന്‍റെ പൊതുദര്‍ശനം ഈ മാസം 15 ന് വ്യാഴാഴ്ച രാത്രി 11 മണി മുതല്‍ കോഴിക്കോട് വെള്ളിമാടു കുന്നിലുള്ള എസ്.എച്ച്. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും. തുടര്‍ന്ന് 16 ന് വെള്ളിയാഴ്ച രാവിലെ 7 മണിക്ക് മൃതശരീരം കുളത്തുവയല്‍ സെന്‍റ് ജോര്‍ജ് തീര്‍ത്ഥാടന ദേവാലയത്തിലേക്ക് കൊണ്ടുപോകും.  രാവിലെ 9 മണി മുതല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. 

സംസ്കാരം ശുശ്രൂഷകള്‍ക്ക് താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് കാര്‍മികത്വം വഹിക്കും. രാവിലെ 10.30ന് വി. കുര്‍ബാനയോടെ സംസ്കാരം ശുശ്രൂഷകള്‍ ആരംഭിക്കും. താമരശേരി രൂപതയിലെ പശുക്കടവ് ഇടവകാംഗമായ സിസ്റ്റർ മേഴ്സി ജോസ് പ്ലാന്തോട്ടത്തില്‍ പരേതരായ ജോസഫിന്‍റെയും ഏലിക്കുട്ടിയുടെയും മകളാണ്. . ജര്‍മനിയിലെ ബാഡ്ക്രൊയ്സനാഹ്, ബിന്‍ഗെന്‍ എന്നീ മഠത്തിലെ സുപ്പീരിയറായും, ബാഡ്ക്രൊയ്സനാഹ് ഹോസ്പിറ്റലിലും, ബാഡ്മ്യുന്‍സ്ററര്‍ ഓള്‍ഡ് ഏജ് ഹോമില്‍ നഴ്സായും, പിന്നീട് പാസ്റ്ററല്‍ വര്‍ക്കറായും (സെയില്‍സോര്‍ഗര്‍), റൂഡസ്ഹൈം ഹൗസിലും, താമരശേരി രൂപതിലെ കുളിരാമുട്ടി ഇടവകയിലും, സേവനം ചെയ്തിട്ടുണ്ട്. സി.നോയല്‍ ജോസ് (ആരധനാമഠം, കിളിയന്തറ) ഉള്‍പ്പടെ എട്ടു സഹോദരങ്ങളുണ്ട് പരേതയ്ക്ക്

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags