ആറു മാസം മുന്‍പ് യുകെയില്‍ എത്തിയ മലയാളി യുവതിക്ക് അപ്രതീക്ഷിത മരണം

google news
elizabeth

chungath new advt

ലണ്ടൻ ∙ ആറു മാസം മുന്‍പ് യുകെയില്‍ എത്തിയ മലയാളി യുവതിക്ക് അപ്രതീക്ഷിത മരണം. യുകെ ലങ്കൺഷെയറിന് സമീപം ബ്ലാക്ബേണില്‍ ഭർത്താവിനോപ്പം താമസിച്ചിരുന്ന എലിസബത്ത് മാണി (26) ആണ് അന്തരിച്ചത്. വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചികിത്സ തുടരവേയാണ് കാൻസർ രോഗം ഗുരുതരാവസ്ഥയിലാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

രണ്ടാഴ്ച മുന്‍പ് ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായ പ്രയാസത്തില്‍ കഴിയുകയായിയുന്നു എലിസബത്ത് മാണി. രണ്ടു വര്‍ഷമായി യുകെയില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്ന ഭര്‍ത്താവ് റോഫി ഗണരാജിന്റെ ആശ്രിത വീസയിലാണ് യുകെയില്‍ എത്തുന്നത്. ഇവരുടെ കുടുംബം ഏറെക്കാലമായി ചെന്നൈയിലാണ് താമസം. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. അകാലത്തിൽ വിടപറഞ്ഞ എലിസബത്തിന്റ വേർപാടിൽ ഏറെ ദുഃഖിതരാണ് യുകെയിലെ ബ്ലാക്ബേൺ മലയാളി സമൂഹം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags