പൂർണമായും യുകെയിൽ ചിത്രീകരിച്ച മലയാളചിത്രം ‘മൂന്നാം ഘട്ടം’ പ്രദർശനത്തിനൊരുങ്ങുന്നു

google news
movie-poster

chungath new advt

ലണ്ടൻ∙ സ്വപ്നരാജ്യം, 8119 മൈൽസ് എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജി വിജയൻ നായകനായെത്തുന്ന മൂന്നാം ഘട്ടം ലണ്ടനിലെ ആദ്യ പ്രദർശനം നവംബർ 25 ന്. Cineworld Ilford ൽ വൈകിട്ട് അഞ്ചു മുതലാണ് ഷോ. ഗ്രാന്തം സവോയ് സിനിമാസിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ ആദ്യ പ്രമീയർ മികച്ച പ്രതികരണം നേടിയിരുന്നു. മൂന്നാംഘട്ടത്തിന്റെ ലണ്ടൻ പ്രമീയർ കാണുവാൻ സിനിമയുടെ പ്രധാന അഭിനേതാക്കളും അണിയറ പ്രവർത്തകരും എത്തുന്നുണ്ട്. 

 സ്വപ്നരാജ്യത്തിനു ശേഷം രഞ്ജി വിജയൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'മൂന്നാംഘട്ടം'. യവനിക ടാക്കീസിന്റെ ബാനറിൽ ഇംഗ്ലണ്ടിലെ റാംസ്‌ഗേറ്റ്, പീക് ഡിസ്ട്രിക്ട്, ലണ്ടൻ എന്നിവടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയിൽ പുതുമുഖ താരങ്ങളുൾപ്പെടെ ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്നുണ്ട്. 

 ഒരു വ്യക്തിയുടെ തിരോധാനവും അതിനെ തുടർന്ന് നായക കഥാപാത്രം അറിഞ്ഞും അറിയാതെയും കണ്ടെത്തുന്ന ജീവിത തലങ്ങളുമാണ് പ്രധാനമായും സിനിമയുടെ പ്രമേയം. പല സമയങ്ങളിൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന നാടകീയമായ അനുഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു എന്നതിനാൽ തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും സിനിമ നൽകുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. രഞ്ജി വിജയനെ കൂടാതെ സിജോ മംഗലശ്ശേരിൽ, ജോയ് ഈശ്വർ, സിമി ജോസ്, കുര്യാക്കോസ് ഉണ്ണിട്ടൻ, ബിറ്റു തോമസ്, പാർവതി പിള്ള, ഹരിഗോവിന്ദ് താമരശ്ശേരി, മോസ്സസ് ജോബ്, എബിൻ സ്കറിയ, നിധിൻ സ്കറിയ എന്നിവർ വേഷമിട്ട ചിത്രത്തിൽ ജയ്റസ്, സമാന്റ, വസുദേവ്, ലൈസ തുടങ്ങിയ ബാലതാരങ്ങളും ഏറെ ശ്രദ്ധ നേടുന്നു. 

സഹസംവിധായകരായി എബിൻ സ്കറിയ, ഹരിഗോവിന്ദ് താമരശ്ശേരി എന്നിവരും, സംവിധാന സഹായികളായി രാഹുൽ കുറുപ്പ്, റോഷിനി ജോസഫ് മാത്യു എന്നിവരും, ഛായാഗ്രഹണം അലൻ കുര്യാക്കോസും, പശ്ചാത്തല സംഗീതം കെവിൻ ഫ്രാൻസിസും നിശ്ചലഛായാഗ്രഹണം നിധിൻ സ്കറിയയും നിർവഹിച്ചിരിക്കുന്നു. രാജേഷ് റാമും രഞ്ജി വിജയനും ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമ യുകെ തീയറ്റർ പ്രമീയറിനു ശേഷം OTT വഴി പ്രേക്ഷകരിലേക്കെത്തും. 

സിനിവേൾഡിൽ ഷോ ബുക്ക് ചെയ്യാം: 

https://www.cineworld.co.uk/films/moonamghattam-malayalam/ho00010688#/buy-tickets-by-film?in-cinema=london&at=2023-11-25&for-movie=ho00010688&view-mode=list

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു 

Tags