ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ ജീവിനു വിലയില്ലെന്ന് യുഎസ് പോലീസ്, കോണ്‍സുലേറ്റ് പ്രതിഷേധം അറിയിച്ചു

google news
indian student

ന്യൂയോര്‍ക്ക്: യുഎസില്‍ പൊലീസ് വാഹനമിടിച്ചു കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനിയുടെ ജീവന്‍ വിലയില്ലാത്തതെന്ന് അമേരിക്കന്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ പരിഹാസം. ഒരു ചെക്ക് എഴുന്നതില്‍ തീരുമെന്നും അധിക്ഷേപം.

സിയാറ്റിലില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ പൊലീസ് വാഹനമിടിച്ചു മരിച്ച ആന്ധ്ര പ്രദേശ് സ്വദേശി ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് യുഎസ് പൊലീസ് ഉദ്യോഗസ്ഥന്‍ പരിഷ്കൃത ലോകത്തിനു ഞെട്ടലുണ്ടാക്കുന്ന വിധത്തില്‍ പരിഹാസച്ചിരിയോടെ അധിക്ഷേപിച്ചത്.

ഉദ്യോഗസ്ഥന്‍റെ ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയിലെ ദൃശ്യങ്ങളും സംഭാഷണവും പുറത്തുവന്നതോടെ യുഎസ് പൊലീസ് സേന തന്നെ പ്രതിരോധത്തിലായി. സംഭവത്തില്‍ അന്വേഷണം തുടങ്ങി. പരിഹാസത്തില്‍ പ്രതിഷേധം അറിയിച്ച യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, സമഗ്ര അന്വേഷണമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണു സിയാറ്റിലിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കെവിന്‍ ഡവെയുടെ ഔദ്യോഗിക വാഹനമിടിച്ച് ജാഹ്നവി കൊല്ലപ്പെട്ടത്. സിയാറ്റില്‍ പൊലീസ് ഓഫിസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്‍റും ഉദ്യോഗസ്ഥനുമായ ഡാനിയല്‍ ഓഡിറേര്‍, ഗില്‍ഡ് പ്രസിഡന്‍റ് മൈക്ക് സോളനോടു വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയായിരുന്നു ജാഹ്നവിയുടെ ജീവന് വിലയില്ലെന്ന പരാമര്‍ശം. ""അവള്‍ മരിച്ചു. സാധാരണക്കാരിയാണ്. ഒരു ചെക്ക് എഴുതുക~ 11,000 ഡോളറിന്‍റെ... ഏകദേശം 26 വയസ്. വലിയ വിലയില്ല''~ ഓഡിറേര്‍ തമാശമട്ടില്‍ പറയുകയും ചിരിക്കുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

also read.. 20 പെന്‍സ് നാണയം ലേലം ചെയ്തത് ആയിരം മടങ്ങ് വിലയ്ക്ക്


മണിക്കൂറില്‍ 79 കിലോമീറ്റര്‍ വേഗത്തിലെത്തിയ വാഹനമാണു ജാഹ്നവിയെ ഇടിച്ചുവീഴ്ത്തിയത്. എന്നാല്‍, ഇതു മറച്ചുവയ്ക്കാനും ഓഡിറേര്‍ ശ്രമിക്കുന്നുണ്ട്. 50 കിലോമീറ്ററായിരുന്നു പൊലീസ് വാഹനത്തിനു വേഗമെന്നും അത് അനുവദനീയമെന്നും പറയുന്ന ഉദ്യോഗസ്ഥന്‍ ജാഹ്നവി 40 അടി ദൂരേക്കു പോലും തെറിച്ചു വീണില്ലെന്നു വാദിക്കുന്നു. എന്നാലും മരിച്ചെന്നു പറയുമ്പോഴും നിര്‍ത്താതെ ചിരിക്കുന്നുണ്ട്. മറുവശത്തു നിന്നുള്ള പ്രതികരണം ലഭ്യമല്ല. സോളനുമായി താന്‍ സംസാരിച്ചതായി ഓഡിറേര്‍ സമ്മതിച്ചു. എന്നാല്‍, അത് ഔദ്യോഗികമായ സംസാരമായിരുന്നെന്നും ഇയാള്‍ പറയുന്നു.

chungath 3

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം