×

മിഷിഗനിൽ നാല് വിദ്യാർഥികളെ മകൻ വെടിവെച്ചുകൊന്ന സംഭവത്തിൽ അമ്മ കുറ്റക്കാരി

google news
jennifer-crumbley-020524-9c95d78d8add465ca6bc269808a8f491

മിഷിഗൻ∙  മിഷിഗൻ ഹൈസ്‌കൂളിൽ നാല് വിദ്യാർഥികളെ  17 വയസ്സുകാരൻ വെടിവെച്ചുകൊന്ന സംഭവത്തിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി. മനഃപൂർവമല്ലാത്ത നരഹത്യകുറ്റം ഉൾപ്പെടെ ചുമത്തിയ നാലു കുറ്റങ്ങളിലും ജെന്നിഫർ ക്രംബ്ലി (45 ) കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. അമേരിക്കയിൽ ആദ്യമായിട്ടാണ് സ്‌കൂളിൽ കുട്ടി നടത്തിയ വെടിവെപ്പിന്‍റെ പേരിൽ  രക്ഷിതാവിന് മേൽ നരഹത്യ കുറ്റം ചുമത്തുന്നതും കുറ്റക്കാരിയാണെന്ന് വിധിക്കുന്നതും. കേസിൽ രക്ഷിതാക്കൾ കുറ്റക്കാരണെന്നും ഇവരാണ് കുട്ടിക്ക് തോക്ക് സമ്മാനിച്ചതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. 

അമേരിക്കയിൽ 15 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ് മനഃപൂർവമല്ലാത്ത നരഹത്യ. കേസിൽ ഏപ്രിൽ 9 ന് ജെന്നിഫറിന് ശിക്ഷ വിധിക്കും. ജെന്നിഫർ ക്രംബ്ലിയുടെ ഭർത്താവ് ജയിംസ് ക്രംബ്ലി (47) , മാർച്ച് 5 മുതൽ കേസിൽ വിചാരണ നേരിടും. സെമി ഓട്ടോമാറ്റിക് കൈത്തോക്കുമായി മിഷിഗൻ ഹൈസ്‌കൂളിൽ വെടിവയ്പ്പ് നടത്തിയ സംഭവത്തിൽ 17 വയസ്സുകാരനായ പ്രതിക്ക് ഡിസംബറിൽ പരോളില്ലാതെ ജീവപര്യന്തം തടവ് കോടതി വിധിച്ചിരുന്നു. കേസിൽ രക്ഷിതാവ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത് തോക്കുകൾ കൈവശമുള്ള രക്ഷിതാക്കളെ ഇത് സുരക്ഷിതമായ രീതിയിൽ സൂക്ഷിക്കാൻ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags