നടത്തത്തിൽ വെള്ളി നേടി പ്രിയങ്ക ഗോസ്വാമി

priyanka
 

കോമൺവെൽത്ത് ഗെയിംസിൽ  വനിതകളുടെ 10,000 മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി നേടി. 49 മിനിറ്റ് 38 സെക്കൻഡ് എന്ന സമയത്തിലാണ് പ്രിയങ്ക മാരത്തൺ പൂർത്തിയാക്കിയത്.കോമൺവെൽത്തിൽ പ്രിയങ്കയുടെ കന്നി മെഡൽ നേട്ടമാണിത്. കോമൺവെൽത്ത് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ മൂന്നാം മെഡൽ കൂടിയാണ് ഇത്.

 തന്റെ ഏറ്റവും മികച്ച വ്യക്തിഗത നേട്ടം കൂടിയാണ് ഇത്. മത്സരം ആരംഭിച്ചയുടൻ വളരെ വേഗത്തിൽ ലീഡിലേക്ക് കുതിച്ച പ്രിയങ്ക 4000 മീറ്റർ (4 കി.മീ) പിന്നിട്ടപ്പോൾ ഒന്നാമതെത്തി.എന്നാൽ 8 കിലോമീറ്റർ പിന്നിട്ടപ്പോൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അവസാന 2 കിലോമീറ്റർ പിന്നിട്ടപ്പോൾ 26-കാരി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.