മാനസികമായി തളര്‍ന്ന് നില്‍ക്കുകയാണ്;വിരാട് കോഹ്ലി

virat
 


താൻ മാനസികമായി തളര്‍ന്ന് നില്‍ക്കുകയാണ് എന്ന് തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്ന് വിരാട്  കോഹ്ലി  മാനസികമായി തളര്‍ന്ന നിലയില്‍ നില്‍ക്കാന്‍ താത്പര്യം കാണില്ല. മാനസികമായി ശക്തനായ ഒരു വ്യക്തിയെ പോലെയാണ് എന്നെ തോന്നുക, ഞാന്‍ അങ്ങനെയാണ്. എന്നാല്‍ എല്ലാവര്‍ക്കും ഒരു പരിധിയുണ്ട്. ആ പരിധി തിരിച്ചറിയാനാവണം. അല്ലെങ്കില്‍ അത് അനാരോഗ്യകരമാവും എന്നും കോഹ്‌ലി പറയുന്നു. 

കഴിഞ്ഞ 10 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് ഒരു മാസം ഞാന്‍ ബാറ്റ് തൊടാതെയിരിക്കുന്നത്. അടുത്തിടെയായി എന്റെ തീവ്രത ഞാന്‍ മനപൂര്‍വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ തീവ്രത നമുക്കുണ്ടെന്ന് സ്വയം ബോധ്യപ്പെടുത്താനാവും. പക്ഷേ എന്റെ ശരീരം പറയുന്നത് നിര്‍ത്താനാണ്. പിന്നോട്ട് മാറി നിന്ന് ഒരു ഇടവേള എടുക്കാനാണ് ശരീരം പറയുന്നത് എന്നും കോഹ്ലി  പറയുന്നു.