×

ആഫ്രിക്കൻ നേഷൻസ് കപ്പ് ഫൈനൽ: ഐവറി കോസ്റ്റ് നൈജീരിയയെ നേരിടും

google news
nf
അബിജാൻ (ഐവറി കോസ്റ്റ്):  ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോൾ ഫൈനലിൽ ആതിഥേയരായ ഐവറി കോസ്റ്റ് നൈജീരിയയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന സെമിഫൈനലിൽ ഐവറി കോസ്റ്റ് 1–0ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ തോൽപിച്ചു. പെനൽറ്റി ഷൂട്ടൗട്ട് വരെ ആവേശം നീണ്ട മറ്റൊരു സെമിയിൽ നൈജീരിയ 4–2നു ദക്ഷിണാഫ്രിക്കയെയും കീഴഴടക്കി. ഫൈനൽ മത്സരം ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 1.30ന് നടക്കും.

     സെബാസ്റ്റ്യൻ ഹാളറിന്റെ ഗോളിലാണ് ഐവറി കോസ്റ്റിന്റെ ആവേശവിജയം.  എക്സ്ട്രാ ടൈമിലും സ്കോർ 1–1 സമനിലയായതിനെത്തുടർന്നാണ് നൈജീരിയ – ദക്ഷിണാഫ്രിക്ക മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. ഷൂട്ടൗട്ടിൽ കെലേച്ചി ഇയനാച്ചോ നൈജീരിയയുടെ നിർണായക കിക്ക് ലക്ഷ്യത്തിലെത്തിച്ചു. 

Read also: ഏഷ്യൻ കപ്പ് ഫൈനലിൽ ഇന്ന് ഖ​ത്ത​ർ x ജോ​ർ​ഡ​ൻ കി​രീ​ട​പ്പോ​രാ​ട്ടം

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി പത്തും നിസങ്ക

ഫുട്ബോളിൽ ചുവപ്പ്,മഞ്ഞ കാർഡുകൾക്ക് പുറമെ നീലയും വരുന്നു: എതിർത്ത് ഫിഫ

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags