മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെയും മുഖ്യപരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെയും അപ്പീലുകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളി. ക്ലബിനെതിരെയും പരിശീലകനെതിരെയും പ്രഖ്യാപിച്ച ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടാണ് ക്ലബും പരിശീലകനും അപ്പീൽ നൽകിയത്.
4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം രൂപ പിഴയും തുടരും. വുകോമനോവിച്ച് രണ്ടാഴ്ചയ്ക്കകം അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മാർച്ച് മുപ്പത്തിയൊന്നിനാണ് ബ്ലാസ്റ്റേഴ്സിനും കോച്ചിനും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പിഴ ചുമത്തിയത്.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്ലേ ഓഫീൽ ബംഗളൂരു എഫ്സിക്കെതിരായ കളി പൂർത്തിയാകും മുമ്പ് കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാനും എതിരെ നടപടി ഉണ്ടായത്. എഐഎഫ്എഫ് അപ്പീൽ തള്ളിയത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക കുറിപ്പ് പുറത്തു വിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam