രാമപുരം: ചൈനയിലെ ഹാംഗ്സ്ഹൗവിൽ നടക്കുന്ന പത്തൊൻപതാമത് ഏഷ്യൻ ഗെയിംസിൽ 4 x 400 റിലേയിൽ സ്വർണ്ണമെഡൽ നേട്ടത്തിലേയ്ക്ക് കുതിച്ചെത്തിയ ഭാരതത്തിന്റെ ഓട്ടക്കാരൻ അമോജ് ജേക്കബ് എന്ന 25-കാരൻ കോട്ടയം ജില്ലയിലെ രാമപുരത്തുകാർക്ക് അഭിമാനമായിരിക്കുകയാണ്. ഇന്ത്യയ്ക്കു വേണ്ടി സ്വർണ്ണമെഡൽ കരസ്ഥമാക്കിയ നാലുപേരിൽ ഒരുവൻ. ജന്മം കൊണ്ട് രാമപുരത്തുകാരൻ.
മെഡൽനേട്ടവാർത്തയറിഞ്ഞതോടെ വെള്ളിലാപ്പളിയിലെ പാലക്കുഴയിൽ വീട്ടിൽ ബന്ധുക്കളും സ്വന്തക്കാരും ബന്ധുക്കളും നാട്ടുകാരും ഒത്തുകൂടി. സന്തോഷത്തിന്റെ ആരവം മുഴങ്ങി. വർഷങ്ങൾക്കു മുമ്പ് ഡൽഹിയിലെ രോഹിണിയിൽ താമസമാക്കിയതാണ് അമോജിന്റെ കുടുംബം. അവിടെ സെന്റ് സേവ്യർ സ്‌കൂളിൽ പഠിയ്ക്കുമ്പോഴാണ് അമോജിലെ കായികപ്രതിഭ കായികാദ്ധ്യാപകനായ അരവിന്ദ് കപൂറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നങ്ങട്ട് കപൂർ സാറിന്റെ ശിക്ഷണത്തിൽ കഠിനപരിശീലനമായിരുന്നു. ദേശീയ ക്യാമ്പിൽ ഇതുവരെ ആ ഗുരുശിഷ്യ ബന്ധം നീണ്ടുനിന്നു. ഇതിനിടെ അമോജ് ഡല്‍ഹി ഖല്‍സ കോളേജില്‍ നിന്നും ബി.കോം പൂര്‍ത്തിയാക്കി. 2017 മുതല്‍ ഒളിമ്പിക്‌സ്, കോമണ്‍ വെല്‍ത്ത് ഗെയിംസ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ പല അന്താരാഷ്ട്ര മത്സരങ്ങളിലും റിലേയില്‍ പങ്കെടുത്തിട്ടുണ്ട്. 2017- -ലെ ഏഷ്യന്‍ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ റിലേ ടീമിലും അമോജ് ഉണ്ടായിരുന്നു.
അച്ഛൻ ജേക്കബ് ഡല്‍ഹിയില്‍ പ്രിന്റര്‍ ഓപ്പറേറ്ററായി വിരമിച്ചു. അമ്മ മേരിക്കുട്ടി സ്റ്റാഫ് നേഴ്‌സായി ജോലി നോക്കുന്നു. സഹോദരി അന്‍സു ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. അവിവാഹിതനാണ് അമോജ്. കുടുംബസമേതം എല്ലാവരും ഒരു മാസം മുന്‍പ് രാമപുരത്തുള്ള തറവാട്ട് വീട്ടില്‍ എത്തിയിരുന്നു. രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ ഉണ്ണീശോയുടെ തിരുനാളിന് എല്ലാത്തവണയും വന്നു പങ്കുകൊള്ളാറുണ്ട് അമോജിന്റെ കുടുംബം. ഒളിമ്പിക് യോഗ്യത നേടിയ പത്ത് മലയാളി താരങ്ങള്‍ക്ക് കേരളാ സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മറുനാടൻ മലയാളിയായ അമോജിന് ഈ തുക കിട്ടിയിട്ടില്ല. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും ഈ തുക ലഭിക്കുന്ന കാര്യത്തില്‍ യാതൊരുവിധ തീരുമാനവും ഉണ്ടാകാത്തതിൽ കുടുംബത്തിന് നിരാശയുണ്ട്. അടിയന്തരമായി തുക അനുവദിച്ച് കൈമാറണമെന്ന് രാമപുരത്തെ കായികപ്രേമികൾ ആവശ്യപ്പെട്ടു.
റിപ്പോർട്ട് നൽകിയത് : കൂവപ്പടി ജി. ഹരികുമാർ
https://www.youtube.com/watch?v=Uwx-44J0Jms
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം