ബാഴ്സലോണ: ബലാത്സംഗ കേസിൽ ബാഴ്സലോണയുടെ മുൻ ബ്രസീലിയൻ സൂപ്പർ താരം ഡാനി ആൽവെസിന് തടവുശിക്ഷ. നാലു വർഷവും ആറു മാസവുമാണ് തടവുശിക്ഷ വിധിച്ചത്. എക്കാലത്തെയും മികച്ച ഫുട്ബാളർമാരുടെ നിരയിൽ ഇടംപിടിച്ച ആൽവെസിന് ബാഴ്സലോണയിലെ നിശാ ക്ലബിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്.
Read More :
- തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന് സ്റ്റേ ലഭിച്ചില്ലെങ്കിൽ പണം കണ്ടെത്താൻ പ്ലാൻ ബിയുമായി കോൺഗ്രസ്
- മൃഗങ്ങൾക്ക് ദൈവങ്ങളുടെയും,ദേശീയ നായകന്മാരുടെയും പേരിടുന്നതിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി
- കർഷകരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധൻ ; കരിമ്പിന്റെ ന്യായവില ഉയർത്തിയ തീരുമാനം പ്രശംസനീയമെന്ന് മോദി
- മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന് വീണ്ടും സമൻസ് അയച്ച് ഇ.ഡി
- ഡൽഹിയിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസും എ.എ.പിയും തമ്മിൽ ധാരണ
ബാഴ്സലോണക്കുവേണ്ടി മുന്നൂറോളം മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ആൽവെസ് ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞക്കുപ്പായത്തിൽ 128 തവണ കളത്തിലിറങ്ങിയിട്ടുണ്ട്. ബാഴ്സലോണക്കൊപ്പം ആറു ലീഗ് കിരീടനേട്ടങ്ങളിലും മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായിരുന്നു.