ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കുളള പാകിസ്ഥാന്‍ ടീം പ്രഖ്യാപിച്ചു

google news
ads
 chungath new advt

കറാച്ചി: അടുത്ത മാസം ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്ബരക്കുള്ള ടീമിനെ പാകിസ്ഥാന്‍ പ്രഖ്യാപിച്ചു. ചീഫ് സെലക്ടര്‍മുന്‍ പേസര്‍ വഹാബ് റിയാസ് ആണ് മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്ബരക്കുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ചത്.

ഇടം കൈയന്‍ പേസര്‍ മിര്‍ ഹംസ നീണ്ട ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തി. എന്നാല്‍ ലോകകപ്പില്‍ കളിച്ച ഷദാബ് ഖാന്‍ പുറത്തായി. പേസര്‍ ഹാരിസ് റൗഫിന് ടെസ്റ്റ് പരമ്ബരയില്‍ വിശ്രമം അനുവദിച്ചു. ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടിരുന്ന ഒമ്ബത് താരങ്ങള്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മൂന്ന് പുതുമുഖങ്ങളും ടെസ്റ്റ് ടീമില്‍ ഇടം പിടിച്ചു. ഓപ്പണര്‍ സയിം അയൂബ്, ആമിര്‍ ജമാല്‍, പേസര്‍ ഖുറും ഷെഹ്‌സാദ് എന്നിവരാണ് ടെസ്റ്റ് ടീമിലെത്തിയ പുതുമുഖങ്ങള്‍. പരിക്ക് ഭേദമാകാത്തതിനാല്‍ നസീം ഷായെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.

ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്ബര കളിക്കുന്ന പാകിസ്ഥാന്‍ പിന്നീട് ന്യൂസിലന്‍ഡിനെതിരെ അഞ്ച് ടി20 കളടങ്ങിയ പരമ്ബരയിലും കളിക്കും. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

പാകിസ്ഥാന്‍ ടീം: ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), അമീര്‍ ജമാല്‍, അബ്ദുല്ല ഷഫീഖ്, ബാബര്‍ അസം, അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്റഫ്, ഹസന്‍ അലി, ഇമാം ഉള്‍ ഹഖ്, ഖുറം ഷഹ്സാദ്, മിര്‍ ഹംസ, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നൗമാന്‍ അലി, സയിം അയൂബ്, ആഗ സല്‍മാന്‍ , ഷഹീന്‍ അഫ്രീദി.സര്‍ഫറാസ് അഹമ്മദ്, സൗദ് ഷക്കീല്‍.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു