മഡ്രിഡ്: സ്പാനിഷ് നഗരമായ ബാഴ്സലോണയിലെ നൈറ്റ്ക്ലബിൽ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ബ്രസീൽ, ബാഴ്സലോണ താരം ഡാനി ആൽവസിന്റെ വിചാരണ തുടങ്ങി. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും എതിരായതിനാൽ 12 വർഷം വരെ ജയിൽശിക്ഷ ലഭിച്ചേക്കും. 2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. നൈറ്റ് ക്ലബിലെത്തിയ താരം 23കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴിഞ്ഞ വർഷം ജനുവരിയിൽ പിടിയിലായ താരം തുടക്കത്തിൽ ആരോപണം നിഷേധിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ