വിന്‍ഡോസ് 11 കംപ്യൂട്ടറുകളില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിച്ചിരുന്ന ‘വിന്‍ഡോസ് സബ്‌സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ്’ പിന്തുണ നിര്‍ത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. 2025 മാര്‍ച്ച് അഞ്ചിന് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആപ്പുകളും ഗെയിമുകളും പ്രവര്‍ത്തനരഹിതമാവുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.
2022 ലാണ് ആന്‍ഡ്രോയിഡ് 11 അപ്‌ഗ്രേഡിനൊപ്പം ഈ പുതിയ ഫീച്ചറും മൈക്രോസോഫ്റ്റ് അവതരിപ്പിച്ചത്. ഫോണിന്റെ സഹായമില്ലാതെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസ് കംപ്യൂട്ടറില്‍ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു ഇത്. ആമസോണ്‍ ആപ്പ് സ്റ്റോറില്‍ നി്ന്നാണ് ഇതില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. 2022 മുതല്‍ കൃത്യമായ വിന്‍ഡോസ് സബ്‌സിസ്റ്റം അപ്‌ഡേറ്റുകളും കമ്പനി പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആന്‍ഡ്രോയിഡ് 13 അപ്‌ഡേറ്റും അവതരിപ്പിച്ചു.
അടുത്തവര്‍ഷം വരെ നിലവിലുള്ള ആപ്പുകളും ഗെയിമുകളും പ്രശ്‌നങ്ങളില്ലാതെ പ്രവര്‍ത്തിക്കും. എന്നാല്‍ വിന്‍ഡോസ് 11 ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ആപ്പ് സ്റ്റോറിലും, മൈക്രോസോഫ്റ്റ് സ്റ്റോറിലും ആന്‍ഡ്രോയിഡ് ആപ്പുകള്‍ തിരയാനാകില്ല.
അടുത്ത വര്‍ഷം മാര്‍ച്ച് 5 വരെ പറഞ്ഞ കാലയളവില്‍ ആപ്പുകള്‍ക്കുള്ള അപ്‌ഡേറ്റുകള്‍ അവതരിപ്പിക്കുമെന്ന് ആമസോണ്‍ വ്യക്തമാക്കി. ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാകുമെങ്കിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലുള്ള വൈവിധ്യമായ ആപ്പ് ശേഖരം ആമസോണ്‍ ആപ്പ് സ്റ്റോറിലില്ല. പരിമിതമായ ആപ്പുകള്‍ മാത്രമാണ് ഇതിലുണ്ടായിരുന്നത്.
- Read More………
- ഒറ്റ രാത്രി കൊണ്ട് സക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടത് 23127 കോടി രൂപ
- ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും പണമില്ല: ബൈജു രവീന്ദ്രന്‍
- മാലദ്വീപിന്റെ സമുദ്രസർവ്വേ; ഇന്ത്യയുമായി ഒപ്പിട്ട കരാർ പുതുക്കില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു
- ശരിയായിട്ടുള്ള ആളെ കിട്ടുമ്പോൾ എല്ലാവരെയും അറിയിക്കും’: വിവാഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഷിയാസ് കരീം|Shiyas Kareem
അടുത്ത വര്‍ഷം വിന്‍ഡോസ് സബ്‌സിസ്റ്റം ഫോര്‍ ആന്‍ഡ്രോയിഡ് നിര്‍ത്തലാവുന്നതോടെ ആന്‍ഡ്രോയിഡ് ആപ്പുകള്‍ വിന്‍ഡോസില്‍ ഉപയോഗിക്കാനുള്ള ഔദ്യോഗികമാര്‍ഗം ഇല്ലാതാവും. പകരം ബ്ലൂസ്റ്റാക്‌സ് പോലുള്ള തേഡ്പാര്‍ട്ടി ആന്‍ഡ്രോയിഡ് എമുലേറ്ററുകള്‍ ഉപയോഗിക്കേണ്ടിവരും.