സാൻഫ്രാൻസിസ്കോ: ട്വിറ്റർ പ്ലാറ്റ്ഫോമിലെ തകരാറുകൾ പരിഹരിക്കുന്നതിനായി ഉപയോക്താക്കൾക്ക് ട്വീറ്റുകൾ വായിക്കുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി. ഇതനുസരിച്ച് വെരിഫൈഡ് ഉപയോക്താക്കൾക്ക് ദിവസം 10,000 ട്വീറ്റുകളും വെരിഫൈഡ് അല്ലാത്തവർക്ക് 1,000 ട്വീറ്റുകളും മാത്രമേ വായിക്കാനാകൂ.
Read More: സിനിമാജീവിതം ആരംഭിച്ച കാലത്ത് തൻറെ ഉയരക്കുറവിനെക്കുറിച്ച് ആവലാതി ഉണ്ടായിരുന്നുവെന്ന് ആമിർ ഖാൻ
പ്രതിദിന പരിധികൾ താൽകാലികമാണെന്നും ട്വീറ്റുകൾക്ക് നിരക്ക് പരിധി ഏർപ്പെടുത്തിക്കൊണ്ട് “ഡാറ്റാ സ്‌ക്രാപ്പിംഗിന്റെയും സിസ്റ്റം കൃത്രിമത്വത്തിന്റെയും അങ്ങേയറ്റത്തെ ലെവലുകൾ” പരിഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഇലോൺ മസ്‌ക് വിശദീകരിച്ചു.
പുതുതായി വെരിഫൈഡ് ആകുന്നവർക്ക് ദിവസം 500, ഇന്നലെ ആദ്യം വെരിഫൈഡ് അക്കൗണ്ടുകൾക്ക് 6000, മറ്റുള്ളവർക്ക് 600 എന്നിങ്ങനെയായിരുന്നു വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണം. ഉപയോക്താക്കൾ പ്രതിഷേധിച്ചതിനെത്തുടർന്നാണ് പരിധി ഉയർത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം