സിനിമയിലേക്ക് കാലുകുത്തിയ കാലത്ത് തന്നെ അലട്ടിയിരുന്ന ഭയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം ആമിർ ഖാൻ. ഉയരക്കുറവ് സിനിമ ജീവിതത്തെ ബാധിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നതായി നടൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. എന്നാൽ പ്രേക്ഷകർ തന്നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തുവെന്ന് നടൻ പറഞ്ഞു.
Read More: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോൺ കാണപ്പെട്ടു
“സിനിമ ജീവിതം ആരംഭിക്കുന്ന സമയത്ത് ഉയരക്കുറവ് തന്നെ ഭയപ്പെടുത്തിയിരുന്നു. ഇത് കരിയറിനെ ബാധിക്കുമോ എന്നായിരുന്നു ആശങ്ക. ഉയരം കുറഞ്ഞവൻ എന്ന് ആളുകൾ വിളിക്കുമോ എന്നും ഭയപ്പെട്ടിരുന്നു. എന്നാൽ ആളുകൾ എന്നെ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു. അന്ന് അമിതാഭ് ബച്ചൻ സിനിമാ ലോകം ഭരിക്കുന്ന സമയമായിരുന്നു. അതായിരുന്നു ഭയപ്പെടുത്തിയത്. സിനിമയിൽ പുതിയതായി എത്തുന്നവർക്ക് ഇത്തരം പേടികൾ സ്വാഭാവികമാണ്” – ആമിർ കൂട്ടിച്ചേർത്തു,
2022 ൽ പുറത്തിറങ്ങിയ ലാൽ സിങ് ഛദ്ദയായിരുന്നു ആമിർ ഖാൻറെ അവസാനത്തെ ചിത്രം. ഏറെ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. സിനിമയുമായി ബന്ധപ്പെട്ട് വൻ വിമർശനങ്ങളും ഉയർന്നിരുന്നു. നിലവിൽ സിനിമയിൽ നിന്ന് ഇടവേള എടുത്തിയിരിക്കുകയാണ് ആമിർ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം