ഇന്‍ഫോപാര്‍ക്കില്‍ ഐ.ഇ.ഇ.ഇ, ജിടെക് ജോബ് ഫെയറും ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറും സംഘടിപ്പിച്ചു

google news
ഇന്‍ഫോപാര്‍ക്കില്‍ ഐ.ഇ.ഇ.ഇ, ജിടെക് ജോബ് ഫെയറും ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് ഫെയറും സംഘടിപ്പിച്ചു

കൊച്ചി; ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയേഴ്‌സ് (ഐ.ഇ.ഇ.ഇ) കേരളാ സെക്ഷനും കേരളാ നോളഡ്ജ് എക്കോണമി മിഷനും എന്‍.ഐ.ഇ.എല്‍.ഐ.ടി കോഴിക്കോടും ഗ്രൂപ്പ് ഓഫ് ടെക്‌നോളജീ കമ്പനീസിന്റെ (ജിടെക്) വിദ്യാഭ്യാസ വിഭാഗമായ മ്യൂലേണും ചേര്‍ന്ന് ഇന്‍ഫോപാര്‍ക്കില്‍ ലോഞ്ച്പാഡ് കേരളാ എന്നപേരില്‍ ജോബ് ഫയര്‍ സംഘടിപ്പിച്ചു. ഇതോടൊപ്പം കേരളത്തിലെ പ്രധാന ഐ.ടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ വിവിധ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കുന്ന ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള അവസരവും ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരുന്നു. 

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് സെക്രട്ടറി രത്തന്‍ യു. ഖേല്‍ക്കര്‍ ഐ.എ.എസ് മുഖ്യാതിധിയായി പങ്കെടുത്തു. ഐ.ഇ.ഇ.ഇ കേരളാ സെക്ഷന്‍ ഇന്‍ഡസ്ട്രി റിലേഷന്‍ ചെയര്‍ ഡോ. ബിജോയ് ആന്റണി ജോസ് സ്വാഗതവും സ്റ്റുഡന്റ് ആക്റ്റിവിറ്റീസ് ചെയര്‍ ഷോണ്‍ ജോസ് നന്ദിയും പറഞ്ഞു. ഐ.ഇ.ഇ.ഇ കേരള വിഭാഗം ഇമ്മീഡിയറ്റ് പാസ്റ്റ് ചെയര്‍ മിനി ഉലനാട്, ജിടെക് എക്‌സ്‌കോം മെമ്പറും കാല്‍പൈന്‍ ഗ്രൂപ്പ് സി.ഇ.ഒ ജിജോ ജോണ്‍, ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റെജി .കെ തോമസ്, എന്‍.ഐ.ഇ.എല്‍.ഐ.ടി കോഴിക്കോട് സയന്റിസ്റ്റും എന്‍ജിനിയറുമായ നന്ദകുമാര്‍ .ആര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.


ഐ.ടി മേഖലയുടെ കുതിപ്പിന് കരുത്തേകാന്‍ സര്‍വകലാശാലകളില്‍ നിന്നും കോളേജുകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി വരുന്ന ഉദ്യോഗാര്‍ത്ഥികളെ ഫിനിഷിങ്ങ് സ്‌കൂളുകള്‍, ഇന്റേണ്‍ഷിപ്പുകള്‍, കൂടാതെ ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, ലോഞ്ച്പാട് ജോബ് ഫെയര്‍ തുടങ്ങിയ സര്‍ക്കാരിന്റെ പദ്ധതികള്‍ വഴി പ്രാപ്തരാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് രത്തന്‍ യു. ഖേല്‍ക്കര്‍ ഐ.എ.എസ് പറഞ്ഞു. 


12 കമ്പനികളാണ് ജോബ്‌ഫെയറിലും ഇന്റേണ്‍ഷിപ്പ് ഫെയറിലുമായി പങ്കെടുത്തത്. 400 ഓളം തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു. ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പൈലറ്റ് എഡിഷനില്‍ പങ്കെടുത്ത 90 ശതമാനം ഉദ്യോഗാര്‍ത്ഥികളും വിവിധ കമ്പനികളില്‍ ജോലി നേടി. ഇഗ്നൈറ്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ ignite.keralait.org. എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.

Tags