ഇന്‍സ്റ്റാഗ്രാം ടേക്ക് എ ബ്രേക്ക് ഫീച്ചര്‍;കുട്ടികളുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന് കമ്പനി

google news
time for break feature
 കൌമാരക്കാരുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ നാളായി വിവാദത്തിലാണ് മെറ്റയുടെ ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റാഗ്രാം.വിവാദം കൊടുമ്ബിരിക്കൊണ്ട് നില്‍ക്കെ തങ്ങളുടെ പ്ലാറ്റ്ഫോം കൂടുതല്‍ ചൈല്‍ഡ് ഫ്രണ്ട്ലി ആക്കാനായി പുതിയ ഫീച്ചറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്ബനി. ഏറെ നാളായി കാത്തിരിക്കുന്ന ടേക്ക് എ ബ്രേക്ക് ഫീച്ചറാണ് ഇതില്‍ പ്രധാനം. 

ഒരു നിശ്ചിത സമയത്തില്‍ കൂടുതല്‍ നേരം നമ്മള്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിച്ചാല്‍ കുറച്ച്‌ സമയത്തേക്ക് മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ആപ്പ് തന്നെ നമ്മോട് നിര്‍ദേശിക്കുന്നതാണ് പുതിയ ഫീച്ചര്‍. സെപ്റ്റംബറില്‍ പ്രഖ്യാപിച്ച ഈ ഫീച്ചര്‍ ആദ്യം യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. വരുന്ന മാസങ്ങളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചര്‍ ലഭ്യമാക്കും.

ഇന്‍സ്റ്റാഗ്രാം ആപ്പിലെ സെറ്റിങ്സ് മെനുവില്‍ നിന്നും ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്.ആക്റ്റിവേറ്റ് ആക്കിക്കഴിഞ്ഞാല്‍ അതിന് അനുസരിച്ച്‌ ഒരു ഫുള്‍ സ്‌ക്രീന്‍ അലര്‍ട്ട് ലഭിക്കും, ദീര്‍ഘമായി ശ്വാസം എടുക്കാനോ എന്തെങ്കിലും എഴുതാനോ ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് പരിശോധിക്കാനോ പാട്ട് കേള്‍ക്കാനോ തുടങ്ങിയ നിര്‍ദേശങ്ങളാണ് ലഭിക്കുക. ഫീച്ചര്‍ ഇപ്പോഴും അതിന്റെ പ്രാരംഭ ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷത്തോടെ ഫീച്ചറിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും ഇന്‍സ്റ്റാഗ്രാം പറയുന്നു.

ഫീച്ചര്‍ അടുത്ത വര്‍ഷം ലോഞ്ച് ചെയ്യും. പരിചയം ഇല്ലാത്തവര്‍ കുട്ടികളെ ടാഗ് ചെയ്യുന്നത് ഒഴിവാക്കാനുള്ള ഫീച്ചറും പരീക്ഷണഘട്ടത്തില്‍ ആണ്. ഫോളോ ചെയ്യുന്നില്ലാത്തവര്‍ തങ്ങളെ ടാഗ് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതാണ് ഫീച്ചര്‍. ഇങ്ങനെ മോശം കണ്ടന്റും വ്യക്തികളും കുട്ടികളിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പിക്കാന്‍ ആകുമെന്നാണ് കമ്ബനി പറയുന്നത്.

കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്താന്‍ രക്ഷിതാക്കളെയും ഉള്‍പ്പെടുത്തുന്ന ടൂളുകളും തയ്യാറാവുകയാണ്. കുട്ടികള്‍ എത്ര സമയം ഇന്‍സ്ററാഗ്രാമില്‍ ചിലവഴിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് കാണാന്‍ കഴിയും. കുട്ടികള്‍ അരെയെങ്കിലും റിപ്പോര്‍ട്ട് ചെയ്താല്‍ അതും രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും. കൗമാരക്കാരുമായി സോഷ്യല്‍ മീഡിയ ഉപയോഗം ചര്‍ച്ച ചെയ്യാന്‍ രക്ഷിതാക്കള്‍ക്കായി ഒരു പഠന കേന്ദ്രം ആരംഭിക്കുമെന്നും കമ്ബനി പറഞ്ഞു. അവരുടെ കുട്ടികള്‍ ഇന്‍സ്റ്റാഗ്രാമില്‍ എത്ര സമയം ചെലവഴിക്കുന്നു, സമയപരിധി നിശ്ചയിക്കുന്നത്.

Tags