ഐഫോൺ 15 സീരീസ് മാർക്കറ്റിൽ സ്ഥാനം പിടിച്ചിട്ട ഏതാനം മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ആപ്പിൾ ആരാധകരെ കൗതുകത്തിലാക്കി കൊണ്ട് അടുത്ത സീരിസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ. അടുത്ത വര്ഷത്തോട് കൂടിയാകും 16 സീരിസ് പുറത്തിറക്കുക.
ഐഫോൺ 16
റിപ്പോർട്ടുകൾ അനുസരിച്ച് ഐഫോൺ 16 സ്റ്റാൻഡേർഡ് മോഡലിൽ 120Hz ഡിസ്പ്ലെയായിരിക്കും ഉണ്ടായിരിക്കുക. ഇതുവരെ ഐഫോണുകളിൽ 60Hz സ്‌ക്രീൻ മാത്രമാണ് ആപ്പിൾ നൽകിയിട്ടുള്ളത്. ഡിസ്പ്ലെയുടെ റിഫ്രഷ് റേറ്റിൽ അനുഭവപ്പെടുന്ന പോരായ്മ വരുന്ന സീരിസിൽ പരിഹരിക്കപ്പെടുമെന്നാണ് സൂചിപ്പിക്കുന്നത്.
ഡിസ്പ്ലെ
ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും കാണപ്പെടുന്നത്. ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്റ്റാൻഡേർഡ് ഐഫോൺ 16, ഐഫഓൺ 16 പ്ലസ് എന്നീ ഡിവൈസുകളുടെ വലിപ്പം വർധിപ്പിക്കാൻ സാധ്യതകളില്ല. ഈ മോഡലുകൾ ഐഫോൺ 15ക്ക് സമാനമായ സ്‌ക്രീൻ വലിപ്പത്തിൽ ആയിരിക്കും പുറത്തിറങ്ങുന്നത്. സ്റ്റാൻഡേർഡ്, പ്ലസ് മോഡലുകൾക്ക് യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീനുകൾ ഉണ്ടായിരിക്കും.
സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ
ഐഫോൺ 16 പ്രോ മോഡലുകളിൽ സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ കൊണ്ടുവരുമെന്നാണ് ലീക്ക് റിപ്പോർട്ടുകൾ പറയുന്നത്.
ക്യാമറ
ന്ന ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്സും ഐഫോൺ 15 പ്രോ മാക്സിൽ മാത്രമുള്ള “ടെട്രാ-പ്രിസം” ടെലിഫോട്ടോ ക്യാമറയുമായി വരുമെന്നും ലീക്ക് റിപ്പോർട്ട് അവകാശപ്പെടുന്നു. ഈ സാങ്കേതികവിദ്യ 3x മുതൽ 5x വരെ ഒപ്റ്റിക്കൽ സൂം ബൂസ്റ്റ് നൽകും. കൂടുതൽ വിശദമായ ഫോട്ടോഗ്രാഫിക് റിസൾട്ടുകൾ നൽകാനായി ഐഫോൺ 16 പ്രോ സീരീസിൽ 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സൂചനകളുണ്ട്. ലോ ലൈറ്റ് ഫോട്ടോഗ്രാഫിക്കുള്ള ക്യാമറയായിരിക്കും ഇത്.
ലെൻസ്
ലാൻഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫിക്കായി ഉപയോഗിക്കുന്ന അൾട്രാ വൈഡ് ലെൻസുകളുടെ ഇമേജ് ക്ലാരിറ്റിയിലെ നേരിയ കുറവ് പരിഹരിച്ചാകും ഐഫോൺ 16 സീരീസ് ഫോണുകൾ പുറത്തിറങ്ങുക. . ഐഫോൺ 16 പ്രോ മോഡലുകളിൽ കമ്പനിക്ക് എ18 പ്രോ ചിപ്പ് ഉപയോഗിക്കുമെന്നും സ്റ്റാൻഡേർഡ് മോഡലുകളിൽ എ17 ഉപയോഗിക്കുമെന്നുമാണ് സൂചനകൾ പറയുന്നു.
read more ഇനി സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇടുമ്പോൾ ശ്രദ്ധിക്കുക: കേസ് പിറകെ വരും
read more ഇനി മീറ്റ് ആപ്പ് നടത്തുമ്പോൾ ഞെട്ടണ്ട: വ്യാജ പ്രൊഫൈൽ കണ്ടെത്താൻ എ ഐ
read more Google Bard ഗൂഗിൾ ചാറ്റ് ബോട്ടിൽ ഇനി ചിത്രങ്ങളും കാണാം
read more BRAIN CHIP ലോകത്തിലാദ്യമായി മനുഷ്യനിൽ ബ്രെയിൻ ചിപ്പ്: ഇലോൺ മസ്ക്ക്
read more ആരെയും അതിശയിപ്പിക്കും: ഫോൾഡബിൾ ഫോണുകൾ വിലക്കുറവിൽ