ആപ്പിള്‍ ഉപകരണങ്ങളുടെ ഉപഭോക്താക്കള്‍ക്കായി സൈബര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സെര്‍ട്ട് ഇന്‍. സെര്‍ട്ട് പുറത്തുവിട്ട സിഐഎഡി-2024-0007 വള്‍നറബിലിറ്റി നോട്ടിലാണ് ആപ്പിള്‍ ഉല്പന്നങ്ങള്‍ ഹാക്കര്‍മാര്‍ കയ്യടക്കുന്നതുമായി ബന്ധപ്പെട്ട വിവിധ മുന്നറിയിപ്പുകള്‍ ഉള്ളത്.
ഐഫോണുകള്‍, മാക്ക്ബുക്കുകള്‍ എന്നിവയുടെ ഉപഭോക്താക്കള്‍ക്കാണ് സേര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നല്‍കുന്നത്. സുരക്ഷാ വീഴ്ചകള്‍ ഹാക്കര്‍മാര്‍ക്ക് ദുരുപയോഗം ചെയ്യാന്‍ സാധിച്ചാല്‍. ഉപകരണങ്ങളില്‍ കടന്നുകയറാനും, സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും സമ്പൂര്‍ണ നിയന്ത്രണം കൈക്കലാക്കാനും സാധിക്കുമെന്ന് ഏജന്‍സി പറയുന്നു. ഉപകരണങ്ങളുടെ സുരക്ഷയ്ക്കായി അടിയന്തര നടപടികള്‍ സ്വീകരിക്കാനും ഉപഭോക്താക്കള്‍ക്ക് ഏജന്‍സി നിര്‍ദേശം നല്‍കി.
സുരക്ഷാ ഭീഷണിയുള്ള ഉപകരണങ്ങള്‍
- ആപ്പിള്‍ ടിവി ഒഎസ് 17.3 ന് മുമ്പ് പ്രവര്‍ത്തിക്കുന്നവയില്‍
- ആപ്പിള്‍ ടിവി എച്ച്ഡി, ആപ്പിള്‍ ടിവി4കെ
- ആപ്പിള്‍ വാച്ച് ഒഎസ് 10.3 വേര്‍ഷന് മുമ്പ് പ്രവര്‍ത്തിക്കുന്നവയില്‍
- ആപ്പിള്‍ വാച്ച് സീരീസ് 4 ലും അതിന് ശേഷം വന്നവയിലും
- ആപ്പിള്‍ മാക്ക് ഒഎസ് മോണ്ടറി വേര്‍ഷന്‍ 12.7.3 ന് മുമ്പുള്ളവയില്‍
- ആപ്പിള്‍ മാക്ക് ഒഎസ് വെഞ്ചുറ വേര്‍ഷന്‍ 13.6.4 ന് മുമ്പ് പ്രവര്‍ത്തിക്കുന്നവ
- ആപ്പിള്‍ മാക്ക് ഒഎസ് സോണോമ വേര്‍ഷന്‍ 14.3 ന് മുമ്പുള്ളവ
- ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് 15.8.1 ന് മുമ്പുള്ളവ
- ഐഫോണ്‍ 6എസ് (എല്ലാ മോഡലുകളും), ഐഫോണ്‍ 7, ഐഫോണ്‍ എസ്ഇ (1 ജനറേഷന്‍), ഐപാഡ് എയര്‍ 2, ഐപാഡ് മിനി (4 ജനറേഷന്‍), ഐപോഡ് ടച്ച് (7 ജനറേഷന്‍)
- ആപ്പിള്‍സ ഐഒഎസ്, ഐപാഡ് ഒഎസ് 16.7.5 ന് മുമ്പുള്ളവ
- ഐഫോണ്‍ 8, ഐഫോണ്‍ എക്‌സ്, ഐപാഡ് 5 ജനറേഷന്‍, ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് (1 ജനറേഷന്‍)
- ആപ്പിള്‍ ഐഒഎസ്, ഐപാഡ് ഒഎസ് 17.3 യ്ക്ക് മുമ്പുള്ളവ
- ഐഫോണ്‍ എക്‌സ് എസും അതിന് ശേഷമുള്ളവയും, ഐപാഡ് പ്രോ 12.9 ഇഞ്ച് (2ാം തലമുറ) അതിന് ശേഷം വന്നവ, ഐപാഡ് പ്രോ 10.5 ഇഞ്ച്, ഐപാഡ് പ്രോ 11 ഇഞ്ച് ഒന്നാം തലമുറയും ശേഷം വന്നവയും, ഐപാഡ് എയര്‍ മൂന്നാം തലമുറയും ശേഷം വന്നവയും, ഐപാഡ് ആറാം തലമുറയും ശേഷം വന്നവയും, ഐപാഡ് മിനി അഞ്ചാം തലമുറയും ശേഷം വന്നവയും.
- ആപ്പിള്‍ സഫാരി 17.3 വേര്‍ഷന് മുമ്പുള്ളവ
- മാക്ക് ഒഎസ് മോണ്ടറി, മാക്ക് ഒഎസ് വെഞ്ചുറ
സുരക്ഷാ അപ്‌ഡേറ്റുകള്‍
ആപ്പിള്‍ നിര്‍ദേശിക്കുന്ന സുരക്ഷാ അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ ഉപകരണങ്ങളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. കണ്ടെത്തിയ സുരക്ഷാ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് സുരക്ഷാ അപ്‌ഡേറ്റുകള്‍ ഒരുക്കിയിട്ടുള്ളത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി ഉപകരണങ്ങളുടെ സുരക്ഷ ആകെ മെച്ചപ്പെടും.
read more Google ജീവനക്കാരെ പിരിച്ചു വിടുന്നതിനു ഗൂഗിൾ നൽകിയത് കോടികൾ