ചന്ദ്രയാന്‍ 3 ലാന്റര്‍ ദൗത്യത്തിന് ശേഷം ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള അമേരിക്കന്‍ സ്വകാര്യകമ്പനിയായ ആസ്ട്രോബോടിക്സിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. കണക്കുകള്‍ പ്രകാരം ചന്ദ്രനില്‍ പേടകം വിജയകരമായി ഇറക്കാനുള്ള സാധ്യത 50 ശതമാനം മാത്രമേ കല്പിക്കപ്പെടുന്നുള്ളൂ.
ഇറങ്ങാന്‍ ഉദ്ദേശിച്ച സ്ഥലത്തിന്റെ ഏകദേശം നൂറ് മീറ്റര്‍ പരിധിയില്‍ തന്നെ കൃത്യമായി പേടകം ഇറക്കുന്നതിന് വേണ്ടി രൂപകല്പന ചെയ്ത പുതിയ ഗതിനിര്‍ണയ സാങ്കേതിക വിദ്യയാണ് ഈ ദൗത്യത്തിനായി ജപ്പാന് ഉപയോഗിച്ചിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ ചന്ദ്രനെ കൃത്യമായി ഉന്നം വെച്ചുകൊണ്ടുള്ള ദൗത്യം എന്ന നിലയില്‍ ‘മൂണ്‍ സ്നൈപ്പര്‍’ എന്ന വിളിപ്പേരും ഈ ദൗത്യത്തിനുണ്ട്.
read more ഗൂഗിൾ പേ ഇടയ്ക്ക് പണി തരാറുണ്ടോ?
സാധാരണ ചന്ദ്രനില്‍ പേടകം ഇറക്കാനുള്ള ദൗത്യങ്ങളില്‍ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് നിന്ന കിലോമീറ്ററുകള്‍ വ്യത്യാസത്തിലാണ് പേടകത്തിന് ഇറങ്ങാന്‍ സാധിക്കാറ്. മാത്രവുമല്ല ചരിഞ്ഞ പ്രതലമാണ് ജപ്പാന് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
ഈ ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് സ്ലിം ദൗത്യം. ഭാവി ബഹിരാകാശ, ഗ്രഹാന്തര ദൗത്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടേക്കും. ചന്ദ്രനെ പോലുള്ള മറ്റ് ബഹിരാകാശ വസ്തുക്കളില്‍ ഇതുവരെ ഒരു നിശ്ചയിച്ച സ്ഥലത്ത് കൃത്യമായി ലാന്‍ഡ് ചെയ്തിട്ടില്ല. ഇക്കാരണത്താല്‍ പുതിയൊരു ഗതിനിര്‍ണയ സാങ്കേതിക വിദ്യയുടെ വരവ് ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വലിയൊരു നേട്ടമാവും.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ