കാലിഫോര്‍ണിയ : രണ്ട് വര്‍ഷത്തിലധികമായി ഉപയോഗിക്കാതെ കിടക്കുന്ന ലക്ഷക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിള്‍.ജിമെയില്‍ അക്കൗണ്ടും അതുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളും ഇതോടെ ഒഴിവാക്കപ്പെടും. ഗൂഗിള്‍ ഡ്രൈവ്, മീറ്റ്, ഡോക്സ്, യൂട്യൂബ് തുടങ്ങിയ ജിമെയില്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പുകളിലെ ഡാറ്റകളും ഇതോടെ നഷ്ടമാകും.
വ്യക്തിഗത ജിമെയില്‍ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യപ്പെടുക. കമ്പനികളുടെ അക്കൗണ്ടുകളെ ഇത് ബാധിക്കില്ല. ഉപയോഗിക്കാതെ കിടക്കുന്ന ഗൂഗിള്‍ അക്കൗണ്ടുകള്‍ ജിമെയിലിന്റെ സുരക്ഷാ ഫീച്ചറായ ടു സ്റ്റെപ്പ് ഓഥന്റിഫിക്കേഷൻ കോണ്‍ഫിഗര്‍ ചെയ്തിരിക്കാനുള്ള സാധ്യത പത്ത് മടങ്ങ് കുറവാണെന്ന് തങ്ങളുടെ ആന്തരിക വിശകലനം വ്യക്തമാക്കുന്നതായി ഗൂഗിള്‍ പറയുന്നു.അതുകൊണ്ട് തന്നെ ഇത്തരം അക്കൗണ്ടുകള്‍ സുരക്ഷാ പ്രശ്നങ്ങള്‍ക്കും ഡാറ്റാ ചോര്‍ച്ചക്കും വഴിയൊരുക്കുന്നുണ്ട്. ഇത്തരം നിഷ്ക്രിയ അക്കൗണ്ടുകള്‍ ഭീഷണിപ്പെടുത്തുന്നവര്‍ ടാര്‍ഗറ്റ് ചെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇത്തരം ദുരുപയോഗ സാധ്യതകള്‍ തടയുകയാണ് നിഷ്ക്രിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
read also :സാംസങ് ഫോണുകളിൽ ഇനി ലൈവ് എ ഐ ട്രാൻസ്‌ലേഷൻ ഫീച്ചറും
ഗൂഗിള്‍ അക്കൗണ്ട് സജീവമായി നിലനിര്‍ത്താനുള്ള പ്രധാന മാര്‍ഗം രണ്ട് വര്‍ഷത്തിലൊരിക്കല്‍ സൈൻ ഇൻ ചെയ്യുക എന്നതാണ്. ജി-മെയില്‍ വായിക്കുക, യൂട്യൂബ് വിഡിയോ കാണുക, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങളും അക്കൗണ്ട് സജീവമായി നിലനിര്‍ത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു