ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് മുതലായ സേവനങ്ങള്‍ പരസ്യങ്ങളുടെ ശല്യമില്ലാതെ ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കി മെറ്റ.
പെയ്ഡ് വേര്‍ഷനില്‍ സൈനപ്പ് ചെയ്യാനുള്ള നോട്ടിഫിക്കേഷനുകള്‍ മെറ്റ പ്രദര്‍ശിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ കര്‍ശനമായ നിര്‍ദേശങ്ങളെ തുടര്‍ന്നാണ് മെറ്റ പരസ്യരഹിത സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പരസ്യരഹിതമായ സേവനങ്ങള്‍ ഉപയോഗിക്കുന്നത് വഴി ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുകയും ഡേറ്റ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനും സാധിക്കും.
ഫെയ്‌സ്ബുക്കിലേയോ ഇന്‍സ്റ്റാഗ്രാമിലേയോ ഒരു അക്കൗണ്ട് പരസ്യ രഹിതമാക്കുന്നതിന് പ്രതിമാസം 12 യൂറോ (1071 രൂപ) ആണ് നല്‍കേണ്ടത്. ഗൂഗിളിന്റേയും ആപ്പിളിന്റേയും ആപ്പ് സ്റ്റോറുകള്‍ വഴി ഇടപാടുകള്‍ നടത്താം. വെബ്ബില്‍ ഒമ്പത് യൂറോ (803രൂപ) ആണ് നിരക്ക്. നിലവില്‍ പരസ്പരം ബന്ധിപ്പിച്ച അക്കൗണ്ടുകള്‍ക്കൊക്കെ സബ്‌സ്‌ക്രിപ്ഷന്‍ ബാധകമാവും.മൊബൈല്‍ ആപ്പ് സ്റ്റോര്‍ വഴി എട്ട് യൂറോ അധികമായി നല്‍കിയാല്‍ മറ്റൊരു അക്കൗണ്ട് കൂടി പരസ്യരഹിതമായി ഉപയോഗിക്കാനാവും. വെബ്ബില്‍ 6 യൂറോ ആണ് നല്‍കേണ്ടത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് പരസ്യ രഹിത സേവനം മെറ്റ വാഗ്ദാനം ചെയ്യുന്നത്.
read also:വാട്സ്ആപ്പിൽ ഇനി മുതൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടേക്കും; കടുത്ത എതിർപ്പ് അറിയിച്ച് ഉപഭോക്താക്കൾ
പരസ്യരഹിതമായി ഫെയ്‌സ്ബുക്ക്,ഇന്‍സ്റ്റഗ്രാം എന്നിവ ഉപയോഗിക്കാവുന്ന പദ്ധതി നിലവില്‍ ഇന്ത്യയില്‍ ലഭ്യമല്ല. പദ്ധതി ഇന്ത്യയിലേക്ക് മെറ്റ അവതരിപ്പിക്കുമോ എന്നതിനെ സംബന്ധിച്ച സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു