കൊച്ചി:ഇന്ത്യയിലെ മുൻനിര കൺസ്യൂമർ ഇലക്ട്രോണിക് ബ്രാൻഡായ സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഗ്യാലക്സി സ്മാർട്ട്ഫോണുകളുടെ പ്രീ-റിസർവേഷൻ പ്രഖ്യാപിച്ച് കമ്പനി.ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ മുൻകൂട്ടി റിസർവ് ചെയ്‌യുന്നതിനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിലൂടെ പുതിയ ഗ്യലക്‌സി സ്മാർട്ട്ഫോണുകൾ നേരത്തെ കരസ്ഥമാക്കുന്നതോടൊപ്പം തന്നെ സ്പെഷ്യൽ ഓഫറുകളും ലഭിക്കും.
സാംസങ്.കോം, സാംസങ്എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, ആമസോൺ.ഇൻ, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് 2000 രൂപ ടോക്കൺ തുക അടച്ച് ഫ്ലാഗ്ഷിപ്പ് ഗ്യാലക്‌സി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി റിസർവ് ചെയ്യാം.ഇത്തരത്തിൽ റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 5000 രൂപയുടെ ആനുകൂല്യവും ലഭിക്കും.
സാംസംഗ് ആദ്യ ഗ്യാലക്‌സി ഫ്ലാഗ്‌ഷിപ്പ് അവതരിപ്പിച്ചതുമുതൽ, ഉപഭോക്താക്കളുടെ അനുഭവം തുടർച്ചയായി മെച്ചപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നു.വർഷങ്ങളുടെ കഠിനമായ ഗവേഷണ-വികസനത്തിന്റെയും (R&D) നിക്ഷേപത്തിന്റെയും അടിസ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെടുത്തിയ പതിപ്പാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.ഇതിലൂടെ സാംസങ് ഗാലക്‌സി നവീകരണത്തിന്റെ ഏറ്റവും പുതിയ യുഗത്തെ മുന്നോട്ട് നയിക്കാനും വ്യവസായ പ്രമുഖനെന്ന നിലയിലുള്ള സ്ഥാനം ഉറപ്പിക്കാനും ലക്ഷ്യമിടുന്നു.
ജനുവരി 17 ന് കാലിഫോർണിയയിലെ സാൻ ജോസിൽ നടക്കുന്ന ഗ്യാലക്‌സി അൺപാക്ക്ഡിൽ സാംസങ്ങിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾ അവതരിപ്പിക്കും.