×

വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാനുകളില്‍ ഡാറ്റ ഷെയറിങും രാത്രിയില്‍ പരിധിയില്ലാത്ത ഡാറ്റയും അവതരിപ്പിച്ചു

google news
F

chungath new advt

കൊച്ചി: വി മാക്സ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസൃത ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന 'ചോയ്സ്' ഫീച്ചറുകള്‍ക്ക് ശേഷം, വി മാക്സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ഡാറ്റ ഷെയറിങും രാത്രിയില്‍ പരിധിയില്ലാത്ത ഡാറ്റയും അവതരിപ്പിച്ചു. ഇതിലൂടെ വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ ഡാറ്റാ ആനുകൂല്യങ്ങള്‍ ലഭിക്കും.

 
വി മാക്സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് മികച്ച ഡാറ്റാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കികൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ തിരഞ്ഞെടുത്ത പ്ലാനുകളില്‍ 10ജിബി മുതല്‍ 25ജിബി വരെയുള്ള അധിക ഡാറ്റാ ലഭിക്കുന്ന ഡാറ്റ ഷെയറിങ് വി അവതരിപ്പിച്ചു. ഫാമിലി പ്ലാനിലെ പ്രൈമറി, സെക്കണ്ടറി അംഗങ്ങള്‍ക്ക് അധിക ഡാറ്റ ക്വാട്ട പങ്കിടാനും ഇതിലൂടെ സാധിക്കും. വി മാക്സ് ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ രാത്രിയില്‍ സമയ പരിധിയില്ലാത്ത ഡാറ്റ ആനുകൂല്യങ്ങളും വി ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ രാത്രി 12 മുതല്‍ 6 വരെ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു. 
 
വി മാക്സിന്‍റെ 601 രൂപ ഫാമിലി പ്ലാനില്‍ 2 കണക്ഷനുകള്‍ക്കൊപ്പം മൊത്തം 120ജിബി ഡാറ്റ ക്വാട്ട ലഭിക്കുന്നു. കൂടാതെ 1001 രൂപയുടെയും 1151 രൂപയുടെയും വി മാക്സ് ഫാമിലി പ്ലാനുകളില്‍ യഥാക്രമം 4 കണക്ഷനുകളുള്ള 280ജിബി ഡാറ്റ ക്വാട്ടയും 5 കണക്ഷനുകളില്‍ 325ജിബി ഡാറ്റയും ലഭിക്കുന്നു. 
 
വി ഗെയിംസ്, വി മ്യൂസിക്, വി ജോബ്സ് & എഡ്യൂക്കേഷന്‍, വി മൂവീസ് & ടിവി എന്നിവയുള്‍പ്പെടെയുള്ള മറ്റ് മൂല്യവര്‍ദ്ധിത ആനുകൂല്യങ്ങളും എല്ലാ വി മാക്സ് പോസ്റ്റ് പെയ്ഡ് പ്ലാനുകളിലും ലഭ്യമാണ്.
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യൂ