സെബ്രോണിക്‌സ് അലക്‌സ സ്മാര്‍ട്ട് സൗണ്ട് ബാര്‍ പുറത്തിറങ്ങി

google news
sound bar
ഇന്ത്യന്‍ ബ്രാന്‍ഡുമായി അലക്ക്‌സ ബില്‍റ്റ് ഇന്‍ സൗണ്ട് ബാര്‍. സെബ്രോണിക്‌സാണ് സൗണ്ട് ബാര്‍ സീരീസില്‍ സൈബ്രോണിക്ക്‌സ് സെബ് ജ്യൂക്ക് ബാര്‍ 3820 എ പ്രൊ പുറത്തിറങ്ങി.

അലക്ക്‌സ എന്നു വിളിച്ചുകൊണ്ടു സൗണ്ട് ബാര്‍ നിയന്ത്രിക്കാനാകും. സൗണ്ട് ബാറിനു 80 വാട്ട്‌സ് ആര്‍എംഎസ് ഔട്ട്പുട്ടുളളതിനാല്‍ തിയേറ്ററിനു സമാനമായ വ്യക്തതയേറിയ ശബ്ദാനുഭവമായിരിക്കും ലഭിക്കുക. ആസ്വാദനത്തിനു തടസ്സം വരാതെയിരിക്കാന്‍ വാള്‍ മൗണ്ടുമുണ്ട്.

സൗണ്ട് ബാറിനു 6.98 സെന്റീമീറ്ററുളള ബില്‍റ്റ് ഇന്‍ സബ് വൂഫറാണുളളത്. ഇവയ്ക്കു ബ്‌ളൂട്ടൂത്ത്, യുഎസ്ബി, എച്ച്‌ഡിഎംഐ എന്നിവയ്‌ക്കൊപ്പം എച്ച്‌ഡിഎംഐ (എആര്‍സി), ഒപ്ടിക്കല്‍ ഇന്‍പുട്ട് എനനിവയുമുണ്ട്. ശബ്ദം കണ്‍ട്രോള്‍ ചെയ്യാന്‍ LED ഡിസ്‌പ്ലെയും റിമോട്ടുമുണ്ട്.

Tags