കൊളസ്‌ട്രോൾ കുറയ്ക്കാനുള്ള വഴികളെന്തൊക്കെ?

ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍

ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍ എന്നാണ് ചീത്ത കൊളസ്ട്രോളിനെ അറിയപ്പെടുന്നത്

ഭക്ഷണം

ഭക്ഷണം സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കേണ്ടത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.

വ്യായാമം

കൊളസ്ട്രോള്‍ കുറയ്ക്കാൻ നിത്യവും വ്യായാമം ചെയ്യേണ്ടതാണ്. മിതമായ തോതിലുള്ള വ്യായാമമാണെങ്കില്‍ ആഴ്ചയില്‍ 150 മിനിറ്റും കഠിനമായ വ്യായാമമുറകളാണെങ്കില്‍ ആഴ്ചയില്‍ 75 മിനിറ്റും ചെയ്യേണ്ടതാണ്. നടത്തം, ഓട്ടം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളെല്ലാം നല്ലതാണ്.

പുകവലി ഉപേക്ഷിക്കുക

പുകവലി രക്ത ധമനികളെ നശിപ്പിക്കുകയും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ തോത് വര്‍ധിപ്പിക്കുകയും ചെയ്യും. ഇതിനാല്‍ പുകവലി ശീലമുള്ളവര്‍ ഇത് ഉടന്‍ തന്നെ നിര്‍ത്തേണ്ടതാണ്.

സമ്മര്‍ദം നിയന്ത്രിക്കണം

നിരന്തരമായ സമ്മര്‍ദം ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും കൊളസ്ട്രോള്‍ തോത് ഉയര്‍ത്തുകയും ചെയ്യും. മെഡിറ്റേഷന്‍, യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവയിലൂടെ സമ്മര്‍ദം കുറയ്ക്കാന്‍ ശ്രമിക്കേണ്ടതാണ്.

ഉൾപ്പെടുത്തേണ്ടവ

പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍, ലീന്‍ പ്രോട്ടീന്‍ എന്നിവയെല്ലാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം.

ഒഴിവാക്കേണ്ടവ

റെഡ് മീറ്റ്, ഫുള്‍ ഫാറ്റ് പാലുൽപന്നങ്ങള്‍, വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക

ചീത്ത കൊളസ്ട്രോളിനെ കളയാൻ ജീവിത രീതികൾ സന്തുലിതവും ക്രമമുള്ളതുമായിരിക്കണം