ടാൻസാനിയയിൽ തടാകത്തിൽ വിമാനം തകർന്നു വീണു

tansania
 


ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ തടാകത്തിൽ വിമാനം തകർന്നു വീണു. വിമാനത്താവളത്തിൽ നിന്ന് 100 കിലോമീറ്റർ അകലെയായിരുന്നു അപകടം നടന്നത്.മ്വാൻസയിൽ നിന്ന് ബുക്കോബയിലേക്ക് പോവുകയായിരുന്ന വിമാനം.  39 യാത്രക്കാരും രണ്ട് പൈലറ്റും രണ്ട് ക്രൂ അംഗങ്ങളും ഉൾപ്പെടെ 43 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.26 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

 ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിലാണ് വിമാനം തകർന്നു വീണത്. കാലാവസ്ഥ മോശമായതാണ് അപകടത്തിനു കാരണമായതെന്നു കഗേര പ്രവിശ്യയിലെ പൊലീസ് കമാൻഡർ വില്യം വാംപഗലെ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.