ഫലസ്തീന്‍ വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധക്ഷണിക്കാന്‍ അറബ് ഇസ്ലാമിക മന്ത്രിതല സംഘം ചൈനയിലെത്തി

google news
china

 

chungath new advt

ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന അക്രമണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധക്ഷണിക്കാന്‍ അറബ് ,ഇസ്ലാമിക രാജ്യങ്ങളിലെ മന്ത്രിമാരടങ്ങുന്ന സംഘം ലോകപര്യടനം ആരംഭിച്ചു.മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ലോകരാജ്യങ്ങളുടെ പിന്തുണയും  പരിഹാര നിര്‍ദേശങ്ങളും തേടിയാണ് സംഘം പര്യടനം നടത്തുന്നത്. റിയാദില്‍ നടന്ന അറബ് ഉച്ചകോടിയാണ് ഈ സമിതിയെ നിയോഗിച്ചത്.തിങ്കളാഴ്ച    രാവിലെ സംഘം ചൈനയിലെത്തി.സുരക്ഷസമിതിയിലെ സ്ഥിരാംഗ രാജ്യങ്ങള്‍ ഉള്‍പ്പെടെ സംഘം സന്ദര്‍ശിക്കും. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും അവിടേക്കുള്ള ദുരിതാശ്വാസ സഹായം വര്‍ധിപ്പിക്കണമെന്നും മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവശ്യപ്പെട്ടു.ഗസ്സയിലെ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചൈനയടക്കം മറ്റെല്ലാരാജ്യങ്ങളുമായും സംസാരിക്കാനും സഹകരിച്ച് പ്രവര്‍ത്തിക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നതായി അദ്ധേഹം വ്യക്തമാക്കി.ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടയാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്.ഫലസ്തീനികള്‍ ഗസ്സ വിട്ടുപോവാനുള്ള ഇസ്രായേലിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് അവര്‍ സഹായങ്ങള്‍ തടയുന്നത്.

also read ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഇസ്രായേലിന്റെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രതിരോധ നടപടികള്‍ കൈകൊള്ളുക, ഗസ്സ,ജറുസലേം ,വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ അവര്‍ നടത്തിയ അക്രമണങ്ങളുടെ ഉത്തരവാദിത്തം അവരെക്കൊണ്ട് ഏറ്റെടുപ്പിക്കുക ഫലസ്തീനില്‍ ഉടനടി വെടിനിര്‍ത്തുക,അടിയന്തര ദുരിതാശ്വാസമെത്തിക്കാന്‍ ഇടനാഴി തുറക്കുക , രാഷ്ട്രീയ പരിഹാര പ്രക്രിയ ആരംഭിക്കുക എന്നതാണ് മന്ത്രിതല സമിതിയുടെ പര്യടന ലക്ഷ്യം.സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തില്‍ ജോര്‍ദാന്‍ , ഈജിപ്ത്, ഫലസ്തീന്‍ വിദേശമന്ത്രിമാര്‍ ,ഒ . ഐ . സി സെക്രട്ടറി ജനറല്‍ എന്നിവരാണ് സംഘത്തില്‍ ഉള്ളത്.ഖത്തര്‍ , തുര്‍ക്കി , ഇന്തോനേഷ്യ,നൈജീരിയഎന്നിവയുടെ വിദേശകാര്യ മന്ത്രിമാരും അറബ് ലീഗ് സെക്രട്ടറി ജനറലും സംഘത്തില്‍ ചേരും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു