ഗസ്സ: ഗസ്സയിലെ ദൈർ അൽ ബലാഹിൽ വീടിനു മുകളിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
കഴിഞ്ഞ ദിവസം സെൻട്രൽ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് ഒരു കുടുംബത്തിലെ 36 പേരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം. 24 മണിക്കൂറിനിടെ 92 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ഇതുവരെ 31,645 പേരാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
73,676 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ എട്ടു ഫലസ്തീനികളെക്കൂടി ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. അതിനിടെ, 33 സഹായ ട്രക്കുകൾ ജബലിയയിലും ഗസ്സ സിറ്റിയിലും സുരക്ഷിതമായി എത്തി. ഒക്ടോബർ ഏഴിനുമുമ്പ് ശരാശരി 500 ട്രക്കുകൾ പ്രതിദിനം എത്തിയിരുന്നു.
Read more:
- “സ്വർഗവാതിലുകൾ തള്ളിത്തുറന്നവർ”; ലോകത്തിലെ ആദ്യതൊഴിലാളി വർഗ്ഗ ഭരണകൂടത്തിൻ്റെ ഓർമ്മ നിറയുന്ന മാർച്ച് 18
- ലോക്സഭ തെരഞ്ഞെടുപ്പ് സമയക്രമത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
- നേതാക്കളെ ബിജെപി ഭീഷണിയിലൂടെ അടർത്തിമാറ്റുന്നു: രാഹുൽ
- ഇലക്ടറല്‍ ബോണ്ട് കേസിൽ ഇന്ന് നിര്‍ണായക ദിനം; എസ്ബിഐ ഇന്ന് വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറും
- കർണാടകയിൽ കരാറുകാരനെ ആക്രമിച്ച കോൺഗ്രസ് എംഎൽഎയ്ക്കെതിരെ കേസ്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ