ഗസ്സ: ഇസ്രായേല്‍ സൈന്യം അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ കടത്തിയതായി ഗസ്സ് മീഡിയ ഓഫീസ് വക്താവ് ഇസ്മായില്‍ അല്‍ തവാബ്ത പറഞ്ഞു.ആശുപത്രി വളപ്പില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ആണ് ഇസ്രായേല്‍എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മാന്തി പുറത്തെടുത്ത് കടത്തിയതെന്ന് അദ്ധേഹം പറഞ്ഞു.സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും ബോംബിടുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ് . അത് കൊണ്ട് തന്നെ ക്രൂരമായ യുദ്ധക്കുറ്റമാണ് അല്‍ ശിഫയില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാന്‍ പറഞ്ഞു.അല്‍ ശിഫ ഹോസ്പിറ്റലില്‍ ഹമാസിന്റെ സൈനികകേന്ദ്രം ഉണ്ടെന്ന ആരോപണം ഉന്നയിച്ചായിരുന്നു ഇസ്രായേല്‍ ആശുപത്രി ആക്രമിക്കുകയും റൈഡ് നടത്തുകയും ചെയ്തത്. എന്നാല്‍ ഈ ആരോപണം കള്ളമാണെന്ന് പിന്നീട് തെളിയുകയായിരുന്നു.
also read ഇസ്രായേൽ ഭീഷണി; ഗസ്സയിലെ അൽശിഫ ആശുപത്രിയിലെ രോഗികളെ ഒഴിപ്പിച്ചു
അതി രൂക്ഷമായ ഭക്ഷ്യ ക്ഷാമവും ഗസ്സയെ വലയ്ക്കുന്നുണ്ട്. ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ഗസ്സയിലേക്ക് എത്തുന്നില്ല. ക്രൂരമായ ആക്രമണം നടന്നിട്ടും അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം ചോദ്യംചെയ്യപ്പെടുന്നുണ്ട്. ഗസ്സയില്‍ നിന്ന് ആളുകളെ കൂട്ടത്തോടെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേല്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹമാസ് വക്താവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു