:എക്സ് അക്കൗണ്ട് ഉപയോഗിക്കണമെങ്കിൽ ഇനി പ്രതിമാസം വേതനം നൽകേണ്ടി വരുമെന്ന സൂചന നൽകി ഇലോൺ മസ്ക്.

google news
elon musk
 

ബോട്ടുകൾ അഥവാ വ്യാജ അക്കൗണ്ടുകൾ മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
എന്നാൽ പ്രതിമാസം അടയ്ക്കേണ്ട തുക എത്രയാണെന്നോ എന്ന് മുതൽ നിലവിൽ വരുമെന്നോ മസ്ക് വ്യക്തമാക്കിയിട്ടില്ലെന്ന് സി.എൻ.ബി.സിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുമായുള്ള സംഭാഷണത്തിനിടെയാണ് മസ്ക് എക്സുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളെ കുറിച്ചുള്ള സൂചന നൽകിയത്.

CHUNGATH AD  NEW
ഏറ്റെടുക്കലിന് ശേഷം ട്വിറ്ററിൽ വലിയ മാറ്റങ്ങളാണ് മസ്ക് വരുത്തിയത്. കാലങ്ങളായി ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന ആപ്പ് ഇപ്പോൾ എക്സ് എന്ന പേരിലാണ് അറിയപ്പെടുന്നത്. തൊട്ടുപിന്നാലെയാണ് എക്സ് ഉപയോക്താക്കൾ പ്രതിമാസ ഫീസ് നൽകേണ്ടി വരുമെന്നതിന്റെ സൂചന മസ്ക് നൽകിയിരിക്കുന്നത്.

ഇപ്പോൾ എക്സിന് 550 ദശലക്ഷം ഉപയോക്താക്കളുണ്ടെന്നും അവർ ദിവസവും 100 മുതൽ 200 ദശലക്ഷം പോസ്റ്റുകൾ വരെ പങ്കുവെക്കുന്നുണ്ടെന്നും മസ്ക്
നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെ പറഞ്ഞു. ഉപയോക്താക്കളിൽ എത്ര പേർ യഥാർത്ഥ ആളുകളാണെന്നും എത്ര വ്യാജ അക്കൗണ്ടുകളുണ്ടെന്നും മസ്ക് വ്യക്തമാക്കിയിട്ടില്ല.

മറ്റൊരു വലിയ സമരത്തിന് കൂടി തയ്യാറെടുക്കാൻ കർഷകരോട് ആഹ്വാനം ചെയ്ത് ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവ് രാകേഷ് ടികായത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള നൂതന സാങ്കേതികവിദ്യയുടെ അപകട സാധ്യതകളെക്കുറിച്ചും അത് എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതായിരുന്നു നെതന്യാഹുവുമായുള്ള മസ്കിന്റെ ചർച്ചയുടെ പ്രാഥമിക ലക്ഷ്യം.

44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ പേരിലാക്കിയത്. മസ്ക് എത്തിയതിന് ശേഷം എക്സ് ട്വിറ്റർ പ്ലാറ്റ്ഫോമിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത് പോലെ മുമ്പ് നിരോധിച്ച അക്കൗണ്ടുകൾ തിരികെ നൽകാൻ അദ്ദേഹം അനുവദിച്ചു. പ്രശസ്തരായ ആളുകളുടെ അക്കൗണ്ടുകൾ തിരിച്ചറിയാൻ സാധിക്കുന്ന 'ബ്ലൂ ടിക്ക്' വെരിഫിക്കേഷൻ സംവിധാനവും അദ്ദേഹം ഇല്ലാതാക്കി.
നിലവിൽ പണമടച്ച് കൃത്യമായി വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന ആർക്കും ബ്ലൂ ടിക്ക് ലഭിക്കും. ഇതിലൂടെ ട്വീറ്റുകൾ കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്യും. എന്നാൽ പണമടച്ചില്ലെങ്കിൽ പോസ്റ്റുകൾ അത്ര ശ്രദ്ധിക്കപ്പെടില്ല. ഈ മാറ്റം എക്സ് പ്ലാറ്റ്ഫോമിൽ ബോട്ടുകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുമെന്നാണ് മസ്ക് പ്രതീക്ഷിക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം