ഇസ്ലാമബാദ്∙ പാക്കിസ്ഥാനില്‍ ചരിത്രത്തില്‍ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. ഖൈബര്‍ പഖ്തൂണ്‍ക്വ പ്രവിശ്യയിലെ ബുനെര്‍ ജില്ലയിലാണ് ഡോ.സവീറ പര്‍കാശ് എന്ന യുവതി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 2024 ഫെബ്രുവരി എട്ടിനാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ടിക്കറ്റിലാണ് സവീറ മത്സരിക്കുന്നത്. സവീറയുടെ പിതാവ് ഡോ. ഓം പര്‍കാശ് 35 വര്‍ഷമായി പിപിപിയുടെ സജീവ പ്രവര്‍ത്തകനാണ്. അബോട്ടബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളജില്‍നിന്ന് 2022 മെഡിക്കല്‍ ബിരുദം നേടിയ സവീറ, ബുനെറിലെ പിപിപി വനിതാ വിഭാഗം ജനറല്‍ സെക്രട്ടറിയാണ്.
READ ALSO…സിറിയയിൽ ഇസ്രയേൽ ആക്രമണം; മുതിർന്ന ഇറാൻ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു
സ്ത്രീകളുടെ ഉന്നമനത്തിനായും അവരുടെ അവകാശങ്ങള്‍ക്കായും പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്ന് സവീറ പറഞ്ഞു. ബുനെര്‍ പാക്കിസ്ഥാന്റെ ഭാഗമായി 55 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഒരു സ്ത്രീ ഇവിടെനിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു