ഇസ്രായേല്‍ ആക്രമണം തുടരുന്ന ഗാസയില്‍ താല്‍കാലിക ആശുപത്രികള്‍ ആവശ്യമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ വന്‍തോതിലുള്ള ആളുകളെ ചികിത്സിക്കാന്‍ താല്‍ക്കാലിക ആശുപത്രികള്‍ ഉടനടി സ്ഥാപിക്കേണ്ടതുണ്ട്.ഇസ്രായേല്‍ സൈന്യം അല്‍-ഷിഫ ഹോസ്പിറ്റലിലെ ഇസിജി, എംആര്‍ഐ മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ബോധപൂര്‍വം അട്ടിമറിച്ചുതായും ഗാസ ആരോഗ്യ വക്താവ് അഷ്റഫ് അല്‍-ഖുദ്ര പറഞ്ഞു.
also read നോവ ഫെസ്റ്റിവലില്‍ കുടിയേറ്റക്കാരെ ഹെലികോപ്റ്റര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
ഭക്ഷണം, ഇന്ധനം, വെള്ളം എന്നിവ ലഭ്യമാക്കാന്‍ സഹായിക്കാന്‍ യുഎന്നിനോടും മറ്റുള്ളവരോടും അഭ്യര്‍ത്ഥിക്കുന്നുതായും അദ്ധേഹം പറഞ്ഞു.അല്‍-ഷിഫയില്‍ നിന്ന് ഒഴിപ്പിച്ച കുഞ്ഞുങ്ങളെ റഫ വഴി മാത്രം ഈജിപ്തിലേക്ക് മാറ്റുമെന്നും അദ്ധേഹം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു