മാലദ്വീപ് : ചൈനയുമായി പ്രതിരോധ ഉടമ്പടി രൂപീകരിച്ചതിന് പിന്നാലെ ഇന്ത്യൻ സൈന്യത്തോടും ഉദ്യോഗസ്ഥരോടും മെയ് 10 നുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയിസു. സമയപരിധിക്ക് ശേഷം സൈന്യത്തിന്റെ ഭാഗമായവർ സൈനികവേഷത്തിലോ സിവിലിയൻ വേഷത്തിലോ രാജ്യത്തുണ്ടാകരുതെന്നും പ്രസിഡന്റ് പറഞ്ഞു. 2023ൽ മുഹമ്മദ് മുയിസു അധികാരത്തിലേറിയതിന് പിന്നാലെ കനത്ത ഇന്ത്യാവിരുദ്ധ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
തന്ത്രപരമായി ഇന്ത്യയ്ക്ക് ഏറെ പ്രാധാന്യമുള്ള പ്രദേശമാണ് മാലദ്വീപ്. ഈ പ്രദേശത്ത് നിന്നും ഇന്ത്യൻ സൈന്യത്തെ പിരിച്ചുവിടുന്നത് ഇന്ത്യയ്ക്ക് സുരക്ഷാഭീഷണിയായി കണക്കാക്കുന്നുണ്ട്. ചൈനയുമായി സൈനിക കരാറുണ്ടാക്കിയതിന് പിന്നാലെ ഇന്ത്യാവിരുദ്ധ നിലപാട് കടുപ്പിച്ചിരിക്കുകയാണ് മൊയിസു. ഇരുരാജ്യങ്ങളുടെയും ഉടമ്പടി പ്രകാരം ഇന്ത്യൻ സൈന്യത്തിന് മാലദ്വീപിൽ നിന്ന് മടങ്ങാൻ മെയ് പത്ത് വരെയാണ് സമയം അനുവദിച്ചിരുന്നത്.
Read more :
- രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന് ദിവസങ്ങൾക്ക് ശേഷം കർണാടക മുഖ്യമന്ത്രിക്ക് ഇമെയിലിൽ ബോംബ് ഭീഷണി
- ജനങ്ങളേ, നാം ഇവരെയൊക്കെ തിരഞ്ഞെടുത്ത് അയക്കുന്നത് എന്തിനാണ് ? രാഹുല്‍ഗാന്ധിയെയും സുധാകരനെയും മറ്റും നോക്കൂ
- വന്‍വ്യവസായി, മാധ്യമ സ്ഥാപന ഉടമ, 18 വര്‍ഷം രാജ്യസഭാംഗം, ഇപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി : രാജീവ് ചന്ദ്രശേഖര്‍ പടയോട്ടം തുടങ്ങുന്നു
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം