ബ്രസല്‍സ്: യൂറോസോണ്‍ പണപ്പെരുപ്പം 4.3% ആയി കുറഞ്ഞു, പലിശ നിരക്ക് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നതായും വെളിപ്പെടുത്തല്‍.യൂറോ സോണിലെ പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് താഴ്ന്നത്. കോമണ്‍ കറന്‍സി മേഖലയില്‍ സമീപകാലത്ത് പലിശനിരക്ക് വര്‍ധന നിലനിര്‍ത്താന്‍ സാമ്പത്തിക നയം രൂപീകരിക്കുന്നവരുടെ മേല്‍ സമ്മര്‍ദ്ദം ശക്തമാണ്.
നാണയപ്പെരുപ്പം 2%ല്‍ താഴെയായി നിലനിര്‍ത്തുക എന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ലക്ഷ്യത്തേക്കാള്‍ വളരെ മുകളിലാണ് ഈ കണക്ക് എങ്കിലും, പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള കാര്യം ബാങ്ക് ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്നു. യൂറോസോണിലെ ഊര്‍ജ വിലകളും കുറഞ്ഞു.
മുന്‍ മാസത്തെ 3.3% ഇടിവിന്റെ പശ്ചാത്തലത്തില്‍ 4.7% ഇടിയുകയും ചെയ്തു. ഭക്ഷണപാനീയ വിലകളുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെങ്കിലും, ഓഗസ്ററിലെ 9.7 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെപ്റ്റംബറില്‍ ഇത് 8.8 ശതമാനമായി ഉയര്‍ന്നതായി യൂറോസ്ററാറ്റ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം