×

എസിയിൽ നിന്നുള്ള വാതകം ശ്വസിച്ചു; കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

google news
kollam

കൊല്ലം: എസിയിലെ വാതകം ശ്വസിച്ച് കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം. യുഎസിലെ കലിഫോർണിയയിലാണ് ദാരുണ സംഭവം. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും രണ്ടു മക്കളുമാണ് അപകടത്തിൽ പെട്ടത്. കൊല്ലം സ്വദേശികളാണ്.

ഇന്ന് രാവിലെയാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Read more...

മരിച്ചവരില്‍ രണ്ടുപേര്‍ ചെറിയ കുട്ടികളാണ്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, വീട്ടിനുള്ളില്‍ മറ്റ് ആളുകള്‍ കയറിയതിന്റെ ലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക