ടെല്‍ അവീവ്: കരവഴിയുള്ള ആക്രമണത്തിൽ ഗസ്സ നഗരം ഉള്‍ക്കൊള്ളുന്ന വടക്കൻ ഗസ്സയെ വളഞ്ഞ് ഇസ്രായേൽ സൈന്യം. ഗസ്സയുടെ മധ്യഭാഗത്ത് മുഴുവൻ വിസ്തൃതിയിലും ഇസ്രായേൽ സൈന്യം എത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
ഗസ്സ നഗരത്തിന്റെ ദക്ഷിണ ഭാഗത്ത് ചുരുങ്ങിയത് അഞ്ചു സൈനിക വാഹനങ്ങളാണ് എത്തിയിട്ടുള്ളത്. ഗസ്സ മുനമ്പിലെ പ്രധാനപ്പെട്ട തെക്കു-വടക്ക് പാതയായ അൽ റഷീദ് സ്ട്രീറ്റിന് മുന്നൂറ് മീറ്റർ അകലെയാണ് സായുധ വാഹനങ്ങളുള്ളത്.
ഗസ്സ നഗരത്തിൽ എത്രമാത്രം ഇസ്രായേൽ സേനയുടെ സാന്നിധ്യം ഉണ്ട് എന്നതിൽ വ്യക്തതയില്ലെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശവും കടന്ന് സൈന്യം മുന്നേറിയതായി വ്യാഴാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടിരുന്നു.
അതേസമയം, ഇസ്രയേല്‍ കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഹമാസ് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ശത്രുസൈന്യത്തെ വളഞ്ഞ് വെടിനിര്‍ത്തലിന് പ്രേരിപ്പിക്കുന്ന തരത്തിലുള്ള യുദ്ധസന്നാഹങ്ങള്‍ ഒരുക്കിയതായി ഹമാസിന്റെ ഉന്നതനേതാക്കളെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി വലിയ അളവില്‍ ആയുധങ്ങളും മിസൈലുകളും ആര്യോഗസംവിധാനങ്ങളും ഹമാസ് ശേഷരിച്ചുവെന്നാണ് വിവരം.
ഗാസയിലെ തുരങ്കള്‍ തങ്ങളുടെ അര്‍ബന്‍ ഗറില്ല യുദ്ധതന്ത്രത്തിന് സഹായകരമാകുമെന്നാണ് ഹമാസിന്റെ വിലയിരുത്തല്‍. ഇതിലൂടെ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഏറ്റുമുട്ടലിലൂടെ ഇസ്രയേല്‍ സൈന്യത്തെ കീഴടക്കാം എന്നാണ് ഹമാസ് കരുതുന്നത്. സാധാരണക്കാര്‍ക്ക് കൂട്ടമായി ജീവന്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടാവുന്നതോടെ അന്താരാഷ്ട്ര തലത്തില്‍ ഉയരുന്ന സമ്മര്‍ദ്ദം യുദ്ധം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിക്കുമെന്നാണ് ഹമാസിന്റെ പ്രതീക്ഷ. ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലി തടവുകാരെ വീണ്ടെടുക്കുന്നതടക്കമുള്ള നീക്കുപോക്കുകളും അവര്‍ പ്രതീക്ഷിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു