×

ഫലസ്തീൻ പൗരൻമാർക്ക് 'സുരക്ഷിതപാത'യൊരുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു

google news
.
തെൽ അവീവ്:ഗസ്സയിലെ തെക്കൻ നഗരമായ റഫയിലെ സൈനിക നടപടിക്ക് മുമ്പായി ഫലസ്തീൻ പൗരൻമാർക്ക് സുരക്ഷിതപാതയൊരുക്കുമെന്ന് ബിന്യമിൻ നെതന്യാഹു.റഫയിലെ ഇസ്രായേൽ സൈനിക നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇസ്രായേൽ പ്രധാനമ​ന്ത്രിയുടെ പ്രസ്താവന.

റഫയിലെ സാധാരാണ പൗരൻമാർക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് നെതന്യാഹു ആവർത്തിക്കുന്നുണ്ടെങ്കിലും 24 ലക്ഷം ജനങ്ങൾ എങ്ങോട്ട് പോകണമെന്നത് സംബന്ധിച്ച് നെതന്യാഹു ഉത്തരം നൽകുന്നില്ല.അ​ഭ​യാ​ർ​ഥി​ക​ൾ ത​മ്പ​ടി​ച്ച ഗ​സ്സ​യി​ലെ റ​ഫ​യി​ൽ കൂ​ട്ട​ക്കൊ​ല തു​ട​ങ്ങി ഇ​സ്രാ​യേ​ൽ സൈ​ന്യം. ​ശ​നി​യാ​ഴ്ച 28 പേ​രെ കൊ​ല​പ്പെ​ടു​ത്തി. ഗ​സ്സ​യി​ൽ ജ​ന​ങ്ങ​ളി​ൽ പ​കു​തി​യും താ​മ​സി​ക്കു​ന്ന റ​ഫ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ അ​വ​ർ​ക്ക് പോ​കാ​ൻ മ​റ്റൊ​രു ഇ​ട​മി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു.

റ​ഫ​യി​ലെ കൂ​ട്ട​ക്കു​രു​തി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് അ​മേ​രി​ക്ക​ക്ക് ഒ​ഴി​ഞ്ഞു​മാറാനാ​വി​ല്ലെ​ന്ന് ഹ​മാ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തി​നി​ടെ, അ​ൽ​ശി​ഫ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​മു​ഹ​മ്മ​ദ് അ​ബു സാ​ൽ​മി​യ​യെ ഇ​സ്രാ​യേ​ൽ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പീ​ഡി​പ്പി​ച്ച​താ​യി ഗ​സ്സ ജോ​ർ​ഡ​ൻ മെ​ഡി​ക്ക​ൽ സം​ഘം ആ​രോ​പി​ച്ചു.

Read more :

. ഫ്ളോറിഡയിൽ ക്രാഷ് ലാൻഡ് ചെയ്ത വിമാനം കാറിലിടിച്ച് ഉഗ്രസ്ഫോടനം; 2 മരണം

. 'എനിക്ക് പേടിയാകുന്നു, ആരെങ്കിലും വന്നെന്നെ കൊണ്ട്പോകൂ'; ഗാസയിൽ പലായനത്തിനിടെ കാണാതായ 6 വയസ്സുകാരി റജബിൻ്റെ മൃതദേഹം കണ്ടെത്തി

. 'പ്രകോപനം സൃഷ്ടിച്ചാൽ ദക്ഷിണ കൊറിയയെ ഇല്ലാതാക്കും'; മുന്നറിയിപ്പുമായി കിം ജോങ് ഉന്‍

. അരാജക രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്ന് പാകിസ്താൻ സൈനിക മേധാവി

. റഫയിൽ കരയാക്രമണത്തിന് ഇസ്രായേൽ തയാറെടുക്കുന്നതായി റിപ്പോർട്ട്: രണ്ട് പദ്ധതികൾ തയാറാക്കാൻ നെതന്യാഹുവിന്റെ ഉത്തരവ്

അ​ദ്ദേ​ഹ​ത്തി​ന്റെ കൈ ​ഒ​ടി​ച്ചെ​ന്നും ക​ഴു​ത്തി​ൽ ച​ങ്ങ​ല കെ​ട്ടി നാ​യ​യെ​പ്പോ​ലെ വ​ലി​ച്ചി​ഴ​ച്ചെ​ന്നും കൈ​ക​ൾ കെ​ട്ടി പാ​ത്ര​ത്തി​ൽ നാ​യ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തു​പോ​ലെ​യാ​ണ് ന​ൽ​കി​യ​തെ​ന്നും അ​മ്മാ​നി​ൽ ഗ​സ്സ ഹെ​ൽ​ത് സെ​ക്ട​ർ സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ. ​ബി​ലാ​ൽ അ​സ്സാം പ​റ​ഞ്ഞു. ഗ​സ്സ​യി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ളു​ടെ എ​ണ്ണം 28,064 ആ​യി. 67,611 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പി​നി​ടെ കാ​ണാ​താ​യ ആ​റു​വ​യ​സ്സു​ള്ള ഫ​ല​സ്തീ​നി കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.