×

'എനിക്ക് പേടിയാകുന്നു, ആരെങ്കിലും വന്നെന്നെ കൊണ്ട്പോകൂ'; ഗാസയിൽ പലായനത്തിനിടെ കാണാതായ 6 വയസ്സുകാരി റജബിൻ്റെ മൃതദേഹം കണ്ടെത്തി

google news
Sh

ഗാസ സിറ്റി : ഗാസ സിറ്റിയിൽ നിന്നു പലായനം ചെയ്യുന്നതിനിടെ കാണാതായ ആറു വയസ്സുകാരി ഹിന്ദ് റജബിന്റെ മൃതദേഹം കണ്ടെത്തി. ഹിന്ദിന്റെ ബന്ധുക്കളുടെയും കുട്ടിയെ രക്ഷിക്കാൻ പോയ രണ്ടു സന്നദ്ധപ്രവർത്തകരുടെയും മൃതദേഹങ്ങളും ശനിയാഴ്ച കണ്ടെത്തി. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പിലുള്ള സഹായ ഏജൻസിയും ആരോഗ്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചു.

 

'പേടിയാവുന്നു, ആരെങ്കിലും വരൂ, എന്നെ ഇവിടെ നിന്നും കൊണ്ടുപോകൂ'' എന്ന് കൂറ്റൻ യുദ്ധ ടാങ്കുകൾക്ക് മുന്നിൽ നിന്നും സഹായം ചോദിച്ച ആറുവയസുകാരി ഹിന്ദ് റജബ്, ഇനി ഓർമ്മ. ഫലസ്തീൻ റെഡ് ക്രെസന്റ് സൊസൈറ്റി എമർജൻസി(പി.ആര്‍.സി.എസ്) നമ്പറിലേക്കാണ് കനത്ത വെടിവെപ്പിനിടയിലും സഹായമഭ്യര്‍ഥിച്ചുള്ള ഹിന്ദിന്റെ ഫോണ്‍കോള്‍ വന്നത്.


ഗസ്സ സിറ്റിയിലെ തൽ അൽ ഹവയിൽ നിന്ന് കുടുംബക്കാര്‍ക്കൊപ്പം കാറിൽ പലായനം ചെയ്തതായിരുന്നു കുഞ്ഞു റജബ്. എന്നാൽ കരുതിക്കൂട്ടി തന്നെ ഇസ്രായേൽ പട്ടാളം ഈ കാറിനെ ലക്ഷ്യമിട്ടു. ഫോണ്‍കോള്‍ വന്നതിനാല്‍ കുട്ടി രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കുടുംബക്കാരുടെ മൃതദേഹങ്ങൾക്കൊപ്പം റജബിനെ കൂടി കണ്ടെത്തിയതോടെയാണ് കാറിലുണ്ടായിരുന്നവരെല്ലാം കൊല്ലപ്പെട്ടെന്ന് വ്യക്തമായത്.

  

Read more.....

    
ഗാസ സിറ്റിയിലെ ടെൽ അൽ-ഹവ പ്രദേശത്തെ ഒരു പെട്രോൾ സ്റ്റേഷന് സമീപമാണ് ഹിന്ദിന്റെയും ബന്ധുക്കളുടെയും രക്ഷിക്കാൻ പോയവരുടെയും മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ ഇസ്രയേൽ സൈന്യം പിൻവാങ്ങിയതിനാലാണ് പ്രദേശത്ത് എത്താൻ കഴിഞ്ഞത്. ഇസ്രയേലിന്റെ ‘ഭീകരമായ കുറ്റകൃത്യം’ എന്ന് സംഭവത്തെ ഹമാസ് കുറ്റപ്പെടുത്തി. ഗാസയിൽ വൻതോതിൽ കുട്ടികൾ മരിക്കുന്നു എന്ന് യുനിസെഫ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ആറു വയസ്സുകാരിയുടെ മരണവാർത്തയും പുറത്തുവരുന്നത്.

 

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക