യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ നൽകുമെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍.

google news
putin and kim
 
സാമ്രാജ്യത്വ വിരുദ്ധ' പോരാട്ടത്തിൽ ഉത്തര കൊറിയ എപ്പോഴും മോസ്കോയ്‌ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന് വാക്ക് നൽകി. റഷ്യയുടെ കിഴക്കുള്ള വോസ്‌റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തിൽ വച്ച് ഇന്ന് നടന്ന കൂടിക്കാഴ്ചയിലായിരുന്നു കിം റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്.

റഷ്യയുടെ കിഴക്കുള്ള വോസ്‌റ്റോച്‌നി ബഹിരാകാശ കേന്ദ്രത്തിലേത്ത് അതീവ സുരക്ഷയോടുള്ള കവചിത ട്രെയിനിൽ രണ്ട് ദിവസം യാത്ര ചെയ്താണ് കിം ജോങ് ഉന്‍ എത്തിയത്. ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ മുമ്പ് ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങ് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചിരുന്നു. റഷ്യയുമായുള്ള ഉത്തര കൊറിയയുടെ ബന്ധത്തെ കിം “ആദ്യ മുൻഗണന” എന്നാണ് വിശേഷിപ്പിച്ചത്.

null

null

സോയൂസ്-2 ബഹിരാകാശ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൻ്റെ പര്യടനത്തോടെയാണ് ഇരുവരും വോസ്റ്റോക്നി കോസ്‌മോഡ്രോമിൽ കൂടിക്കാഴ്ച ആരംഭിച്ചത്. കിം റഷ്യൻ ബഹിരാകാശ ഉദ്യോഗസ്ഥരോട് റോക്കറ്റുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഉത്തര കൊറിയയ്ക്ക് ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.

കിമ്മിനെ ഉപഗ്രഹങ്ങൾ നിർമ്മിക്കാൻ റഷ്യ സഹായിക്കുമോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതുകൊണ്ടാണ് തങ്ങൾ ഇവിടെ വന്നത് എന്നായിരുന്നു പുടിൻ്റെ മറുപടി. ഡിപിആർകെയുടെ നേതാവ് റോക്കറ്റ് എഞ്ചിനീയറിംഗിൽ വലിയ താൽപ്പര്യം കാണിക്കുന്നുണ്ടെന്നും ഉത്തര കൊറിയ ബഹിരാകാശ വികസനത്തിന് ശ്രമിക്കുന്നുണ്ടെന്നും പുടിൻ മാധ്യമങ്ങളോട് പറഞ്ഞു.

chungath 3

സൈനിക സഹകരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഞങ്ങൾ എല്ലാ വിഷയങ്ങളും തിരക്ക് കൂട്ടാതെ സംസാരിക്കുമെന്നും പുടിൻ പറഞ്ഞു.

ഇരു രാജ്യങ്ങള്‍ തമ്മിലും സൈനിക സഹകരണത്തിന്റെ ഭാഗമായി ആയുധങ്ങള്‍ കൈമാറുന്നതിനുള്ള കരാറില്‍ ഒപ്പ് വെക്കുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇരു ഭരണകൂടങ്ങളും അവരുടെ ചര്‍ച്ചകള്‍ സൈനിക സഹകരണത്തെക്കുറിച്ചാണെന്ന് മുമ്പ് നിഷേധിച്ചിരുന്നു.

പുടിനെ സംബന്ധിച്ചിടത്തോളം 18 മാസത്തെ യുദ്ധത്തെ തുടർന്ന് കുറഞ്ഞ് പോയ ആയുധങ്ങൾ വീണ്ടും നിറയ്ക്കാനുള്ള അവസരമാണ് കിമ്മുമായുള്ള കൂടിക്കാഴ്ച. സോവിയറ്റ് ഡിസൈനുകളെ അടിസ്ഥാനമാക്കിയുള്ള ദശലക്ഷക്കണക്കിന് പഴക്കമുള്ള പീരങ്കി ഷെല്ലുകളും റോക്കറ്റുകളും ഉത്തര കൊറിയയിൽ ഉണ്ടായിരിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

റഷ്യയ്ക്ക് ആയുധമാണ് ആവശ്യമെങ്കിൽ ഉത്തര കൊറിയയ്ക്ക് ആണവ പദ്ധതികൾക്കുള്ള പിന്തുണയാണ് വേണ്ടത്. നിരോധിത ആണവ, മിസൈല്‍ പദ്ധതികൾക്ക് സഹായമായി ഭക്ഷണവും സാങ്കേതികവിദ്യയും ഉത്തര കൊറിയയും റഷ്യയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നാണ് വിശകലന വിദഗ്ധർ പറയുന്നത്.

അതേസമയം പുടിനും കിമ്മും തമ്മിലുള്ള യോഗം യുഎസും സംഖ്യ കക്ഷികളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ആയുധ ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുന്നതായുള്ള പുതിയ വിവരം ലഭിച്ചതായി വൈറ്റ് ഹൗസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്തിടെ ഉത്തര കൊറിയ സന്ദർശിച്ച റഷ്യന്‍ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു റഷ്യയ്ക്ക് പീരങ്കി വെടിമരുന്നുകള്‍ വില്‍ക്കുന്നതിനെ കുറിച്ച് പ്യോങ്യാങിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായി അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ് കിര്‍ബി പറഞ്ഞു. ഇതിന് പിന്നാലെയാണ് കിമ്മിൻ്റെ റഷ്യൻ സന്ദർശനം.

ആത്മഹത്യകൾ കൂടുന്നു പാരാസെറ്റമോള്‍ ഗുളികകളുടെ വിതരണം നിയന്ത്രിക്കുമെന്ന് യുകെ

എന്നാല്‍ കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശനം, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, പ്രാദേശിക- ആഗോള രംഗത്തെ സ്ഥിതിഗതികളും വിലയിരുന്നതിന് വേണ്ടിയുള്ളതാണെന്ന് ക്രെംലിന്‍ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം