കാനഡയിൽ സിഖ് വിദ്യാർത്ഥിക്ക് നേരേ ആക്രമണം; 17 വയസ്സുകാരനെ ചവിട്ടുകയും തല്ലുകയും മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചതായും പരാതി

google news
crime

കാനഡയിൽ സിഖ് വിദ്യാർത്ഥിക്ക് നേരേ ആക്രമണം. വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നാണ് സിഖ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത് എന്നാണ് റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ കെലോനയിൽ റട്ട്‌ലൻഡ് റോഡ് സൗത്ത്, റോബ്‌സൺ റോഡ് ഈസ്റ്റ് ജംഷനിൽ വച്ചാണ് വിദ്യാർത്ഥി ആക്രമിക്കപ്പെട്ടത് .17 വയസ്സുള്ള ഹൈസ്‌കൂൾ വിദ്യാർത്ഥിയെ ചവിട്ടുകയും തല്ലുകയും കുരുമുളക് സ്‌പ്രേ അടിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. “പബ്ലിക് ട്രാൻസിറ്റ് ബസിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ 17 വയസ്സുള്ള സിഖ് വിദ്യാർത്ഥിയെ മറ്റൊരു കൗമാരക്കാരൻ കുരുമുളകുമോ സ്പ്രേ കൊണ്ട് ആക്രമിച്ചതായി ഉദ്യോഗസ്ഥർ കണ്ടെത്തി.”- റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ പ്രസ്താവനയിൽ പറയുന്നു.

Chungath new ad 3

ആക്രമണത്തിന് മുൻപ് ബസിൽ ഒരു തർക്കം ഉണ്ടായിരുന്നു.”രണ്ട് വ്യക്തികൾ വിദ്യാർത്ഥിയെ ആദ്യം ബസിനുള്ളിൽ പ്രവേശിക്കുന്നത് തടഞ്ഞു. പിന്നീട് കയറാൻ അനുവദിച്ചു, ലൈറ്ററും ഫോട്ടോയും ഉപയോഗിച്ച് അവനെ ഭീഷണിപ്പെടുത്തുകയും അവരുടെ ഫോണുകളിൽ അടുത്ത് നിന്ന് റെക്കോർഡ് ചെയ്യുകയും ചെയ്തു.”- സംഘടനയുടെ പ്രസ്താവന ഉദ്ധരിച്ച് സിടിവി ന്യൂസ് റിപ്പോർട്ട് ചെയ്തത്.

“കെലോനയിൽ സിഖ് ഹൈസ്കൂൾ വിദ്യാർത്ഥിക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടിപ്പിക്കുന്നതും അംഗീകരിക്കാൻ കഴിയാത്തതുമാണ്.” ബ്രിട്ടീഷ് കൊളംബിയയുടെ ഡബ്ലിയു എസ് ഒ വൈസ് പ്രസിഡന്റ് ഗുണ്ടാസ് കൗർ പറഞ്ഞു.

അതേക്കുറിച്ച് അറിയില്ല, നിങ്ങളെപ്പോലെ ടിവിയിൽ കണ്ടുള്ള വിവരം മാത്രമേ എനിക്കുമുള്ളൂ; മന്ത്രിസഭാ പുന: സംഘടനയെക്കുറിച്ച് സ്പീക്കർ എ.എൻ.ഷംസീർ

ഈ വർഷം നഗരത്തിൽ പൊതുഗതാഗതത്തിൽ സഞ്ചരിക്കവേ സിഖ്ക്കാർക്കെതിരെ ഇത്തരത്തിൽ രണ്ടാം തവണയാണ് ആക്രമണം നടക്കുന്നത്. മാർച്ചിൽ, ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ 21 കാരനായ ഇന്ത്യയിൽ നിന്നുള്ള സിഖ് വിദ്യാർത്ഥി ഗഗൻദീപ് സിങ്ങിനെ ഒരു കൂട്ടം അജ്ഞാതർ ആക്രമിക്കുകയും തലപ്പാവ് വലിച്ചുകീറുകയും മുടിയിൽ പിടിച്ച് നടപ്പാതയിലൂടെ വലിച്ചിഴക്കുകയും ചെയ്തിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം